ഇന്ത്യയുടെ ട്രയംഫും , അമേരിക്കയുടെ പാട്രിയട്ടും ഏറ്റുമുട്ടിയാൽ ; തീ പറക്കുന്ന പോരാട്ടത്തിൽ വിജയം ആർക്കൊപ്പമാകും ?
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ഇന്ത്യയുടെ ട്രയംഫും , അമേരിക്കയുടെ പാട്രിയട്ടും ഏറ്റുമുട്ടിയാൽ ; തീ പറക്കുന്ന പോരാട്ടത്തിൽ വിജയം ആർക്കൊപ്പമാകും ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2019, 06:51 pm IST
FacebookTwitterWhatsAppTelegram

അഞ്ചാം തലമുറയിലെ യുദ്ധവിമാനങ്ങൾ പോലും തകർക്കാനുള്ള ശേഷി,അമേരിക്കയുടെ ഏറ്റവും ആധുനികമായ എഫ്-35 ഫൈറ്റർ ജെറ്റിനു പോലും ഭീഷണി,ശബ്ദത്തെക്കാൾ എട്ടിരട്ടി വേഗത ഇന്ത്യ സ്വന്തമാക്കുന്ന എസ്-4 ട്രയംഫിന്റെ പ്രത്യേകതകളാണിത് . അമേരിക്കയുടെ ഉപരോധത്തിനെ പോലും വെല്ലുവിളിച്ചാണ് ഇന്ത്യ ട്രയംഫ് സ്വന്തമാക്കുന്നത് .

ശത്രുക്കൾക്ക് മേൽ ഇടിത്തീ പതിപ്പിക്കുന്ന ട്രയംഫ് ഇന്ത്യ വാങ്ങുന്നതിനോട് ഏറ്റവും കൂടുതൽ വിയോജിപ്പ് അമേരിക്കയ്‌ക്കാണ് . കാരണം മറ്റൊന്നുമല്ല അമേരിക്കയ്‌ക്ക് പോലും തകർക്കാൻ കഴിയാത്ത സാങ്കേതിക വിദ്യയാണ് ട്രയംഫിൽ റഷ്യ സജ്ജീകരിച്ചിരിക്കുന്നത് . അമേരിക്കയുടെ ഏറ്റവും ആധുനികമായ എഫ്-35 ഫൈറ്റർ ജെറ്റിനു ഭീഷണിയുമാണിത്

അമേരിക്ക വികസിപ്പിച്ചെടുത്ത പാട്രിയട്ട് അഡ്വാന്‍സ്ഡ് കാപ്പബിലിറ്റി-3 (പിഎസി-3) സംവിധാനത്തേക്കാൾ എത്രയോ മുകളിലാണ് റഷ്യയുടെ എസ്–400 ട്രയംഫ് പ്രതിരോധ രംഗത്തെ വിദഗ്ധർ തന്നെ വ്യക്തമാക്കുന്നത് .

അമേരിക്കയുടെ നാല് പാട്രിയട്ട് ഡിഫൻസ് യൂണിറ്റിന് തുല്യമാണ് ഇന്ത്യ വാങ്ങുന്ന ഒരു എസ്–400 ട്രയംഫ്. ഇത്തരത്തിൽ അഞ്ച് ട്രയംഫ് വാങ്ങാനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്.

പാട്രിയറ്റിൽ നിന്ന് ചെരിച്ചാണ് മിസൈലുകൾ വിക്ഷേപിക്കുന്നത്. എന്നാൽ എസ്–400 ൽ നിന്ന് ലംബമായാണ് മിസൈലുകള്‍ തൊടുക്കുന്നത്. ഇതു തന്നെയാണ് എസ്–400 ന്റെ പ്രധാന ശക്തിയും.

അറുനൂറു കിലോമീറ്റര്‍ പരിധിയിലുള്ള മുന്നൂറു ലക്ഷ്യങ്ങൾ ഒരേസമയം തിരിച്ചറിയാനും 400 കിലോമീറ്റർപരിധിയിലുള്ള ലക്ഷ്യങ്ങൾ തകർക്കാനും ഇതിനു ശേഷിയുണ്ട്.അത്യാധുനിക ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളെയും പ്രതിരോധിക്കും.മണിക്കൂറില്‍ 17,000 കിലോമീറ്റർ വേഗതയില്‍ ടാര്‍ഗറ്റിനു മേല്‍ പതിക്കാനാവും.

അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ പോലും നശിപ്പിക്കാന്‍ അതിനു സാധിക്കുമെന്നതാണ് ട്രയംഫിന്റെ ഏറ്റവും വലിയ പ്രത്യേകത .എട്ടു ലോഞ്ചറുകൾ, കൺട്രോൾ സെന്റർ, ശക്തിയേറിയ റഡാർ, റീലോഡ് ചെയ്യാവുന്ന 16 മിസൈലുകൾ എന്നിവയാണ് എസ്–400 ട്രയംഫിന്റെ പ്രധാന സവിശേഷതകള്‍. മൂന്നുതരം മിസൈലുകള്‍ വിക്ഷേപിക്കാൻ ഇതിനു പറ്റും.

അറുനൂറു കിലോമീറ്റര്‍ പരിധിയിലുള്ള മുന്നൂറു ടാര്‍ഗറ്റുകള്‍ ഒരേസമയം തിരിച്ചറിയാനും 400 കിലോമീറ്റര്‍ പരിധിയിലുള്ള ഏകദേശം മൂന്നു ഡസനോളം ടാര്‍ഗറ്റുകളെ നശിപ്പിക്കാനും ഇതിനു സാധിക്കും. സെക്കന്റിൽ 4.8 കിലോമീറ്ററാണ് ട്രയംഫിന്റെ വേഗതയെങ്കിൽ 1.38 ആണ് പാട്രിയട്ടിന്റെ വേഗത .

കഴിഞ്ഞ ദിവസം സൗദിയ്‌ക്ക് നേരെ ഹൂതികളുടെ ആക്രമണമുണ്ടായപ്പോൾ അത് തടയാൻ പോലും യു എസിന്റെ പ്രതിരോധ സംവിധാനങ്ങൾക്ക് കഴിഞ്ഞില്ല എന്നതും എടുത്ത് പറയേണ്ടതാണ് .യുഎസിന്റെ മിസൈൽ പ്രതിരോധ സംവിധാനങ്ങളുടെ പ്രശ്നങ്ങളിലേക്കാണു സൗദിക്കു നേരെയുണ്ടായ ആക്രമണങ്ങൾ വിരൽ ചൂണ്ടുന്നത്.

മിസൈലുകൾ ലോഞ്ച് ചെയ്തതോ സൗദിക്കു നേരെ വരുന്നതോ തിരിച്ചറിയാൻ പ്രതിരോധ സംവിധാനത്തിനായില്ലെന്നു യുഎസ് പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥൻ തന്നെയാണ് വെളിപ്പെടുത്തിയതും .

Share880TweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies