പ്രതിരോധ മേഖലയെ കൂടുതൽ ശക്തമാക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം . രണ്ടാം മോദി സർക്കാർ അധികാരമേറ്റതിനു ശേഷം എടുത്ത എല്ലാ പ്രതിരോധ കരാറുകളിലും ഇത് വ്യക്തമായി കാണാനും കഴിയും .
ഏറെ പ്രതിസന്ധികളെ അതിജീവിച്ചാണ് ഫ്രാൻസിൽ നിന്നും 36 റഫേൽ വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചത്. 36 ൽ ആദ്യ റഫേൽ വ്യോമസേനക്ക് കൈമാറുകയും ചെയ്തു.
എന്നാൽ ഇതിൽ കൂടുതൽ റഫേൽ വിമാനങ്ങൾ വാങ്ങാൻ ഇപ്പോൾ മോദി സർക്കാർ തീരുമാനിച്ചതായാണ് വിവരം . 2020 ന്റെ തുടക്കത്തിൽ പുതിയ ഓർഡർ നൽകുമെന്നാണ് റിപ്പോർട്ട് .എന്നാൽ ഇതിന്റെ പൂർണ്ണ വിവരങ്ങൾ പ്രതിരോധ മന്ത്രാലയം പുറത്ത് വിട്ടിട്ടില്ല .
ഇത് ഇന്ത്യയുടെ വ്യോമശക്തി വർധിപ്പിക്കുന്നതിനുള്ള പ്രധാന ഘടകമായിരിക്കും. ഭീകരരുടെ പരിശീലന ക്യാംപുകൾ നശിപ്പിക്കാൻ വ്യോമസേനയെ റഫേൽ സഹായിക്കും.
ഫ്രാൻസിലെ ദസോ ഏവിയേഷൻ കമ്പനിയാണ് റഫേൽ ഇന്ത്യയ്‌ക്ക് നൽകുന്നത് .ഒരേ സമയം പല കാര്യങ്ങൾ ചെയ്യാനുള്ള ശേഷി ഇതാണ് റഫേൽ യുദ്ധവിമാനങ്ങളെ വ്യത്യസ്തമാക്കുന്നത് . ലക്ഷ്യങ്ങൾ കണ്ടെത്തി അവയുടെ ത്രിമാന രേഖാചിത്രങ്ങൾ ഉണ്ടാക്കാനും സാധിക്കും.ആറ് എയർ ടു എയർ മിസൈൽ വഹിക്കാനുള്ള ശേഷിയുള്ളവയാണ് റഫേൽ .















