ആഢംബര വാഹനമായ മേഴ്സിഡസ് ബെന്‍സ് എംഎല് ഗാര്‍ഡ് നന്നാക്കാന്‍ പണം വേണമെന്നാവശ്യപ്പെട്ട് ഉത്തരപ്രദേശ് മുന്‍ മുഖ്യമന്ത്രി മുലായം സിങ് യാദവ്.
എന്നാല്‍ വാഹനത്തിനു പകരം ലാന്‍ഡ് ക്രൂസര്‍ പാഡോ നല്‍കാമെന്നും പണം നല്കാന് കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയെങ്കിലും നിര്‍ദ്ദേശം സ്വീകരിക്കാന്‍ മുലായം സിങ് തയ്യാറായില്ല.
നിലവില്‍ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള നേതാവാണ് മൂലായം സിങ് എന്‍എസ്ജി കമന്റോകളുടെ സംരക്ഷണത്തില്‍ സഞ്ചരിക്കുന്ന വാഹനമാണ് ബെന്‍സ് എംഎല് ഗാര്‍ഡ്. അടുത്തിടെയാണ് ഇതി കേടായത്. നിലവില്‍ ഇത് നന്നാക്കാന്‍ 26 ലക്ഷം രൂപ വേണ്ടി വരും. ഇത്രയും ചിലവിട്ട് വാഹനം നന്നാക്കെണ്ടായെന്നും പകരം മറ്റൊരു വാഹനം നല്‍കാമെന്നുമാണ് യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു.
ബെന്‍സ് എംഎല് 500 നെപ്പോലെ ബുള്ളറ്റ് പ്രൂഫ് സുരക്ഷയുള്ള വാഹനം തന്നെയാണ് ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ലാന്‍ഡ് ക്രൂസര്‍ പ്രാഡോയും. എന്നാല്‍ തനിക്ക് പ്രാഡോ പോരെന്നും ബെന്‍സ് തന്നെ വേണമെന്നുമാണ് മുലായത്തിന്റെ നിലപാട്.
ജര്‍മ്മന്‍ ആഢംബര വാഹന നിര്‍മ്മാതാക്കളായ ബെന്‍സിന്റെ എസ്യുവി എംഎല്ലിന്റെ അതിസുരക്ഷ പതിപ്പാണ് എംഎല് 500 ഗാര്‍ഡ്. വിആര്‍ 4 സുരക്ഷ പ്രകാരം നിര്‍മിച്ച കാറിന് ഏകദേശം 3 കോടി രൂപയാണ് വില. നിരവധി സുരക്ഷാ സംവിധാനങ്ങളുള്ള വാഹനം ഗ്രനേഡുകളില്‍ നിന്നും വെടിയുണ്ടകളില്‍ നിന്നുമെല്ലാം യാത്രികരെ സംരക്ഷിക്കും. 2014 ലാണ് ഈ വാഹനം ഇന്ത്യന്‍ വിപണിയിലെത്തിയത്.
അടുത്തിടെ സര്‍ക്കാര്‍ ബംഗ്ലാവില്‍ നിന്ന് ഒഴിയണമെന്ന് മുലായത്തോടെ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഒപ്പം മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും ആദായനികുതി സര്‍ക്കാര്‍ ഖജനാവില്‍ നിന്നടയ്ക്കാന്‍ സഹായിക്കുന്ന നാല്‍പ്പത് വര്‍ഷത്തോളം പഴക്കമുള്ള നിയമം റദ്ദാക്കാനും യോഗി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.