ബാക്കപ്പ് ക്യാമറാ ഡിസ്‌പ്ലേയിലുണ്ടായ തകരാര്‍ മൂലം 13 ലക്ഷം വാഹനങ്ങള്‍ തിരിച്ച് വിളിക്കാനൊരുങ്ങി നിസാന്‍. നിസാന്‍ കിക്‌സ്, നിസാന്‍ അള്‍ട്ടിമ, ഫ്രോണ്ടിയര്‍, വെര്‍സ സെഡാന്‍, വെര്‍സാ നോട്ട്, ലീഫ്, മാക്‌സിമ, സെന്‍ട്രാ, ടൈറ്റാന്‍, പാത്ത് ഫൈന്‍ഡര്‍, റഫ് സ്‌പോര്‍ട്ട്, മുറാനോ, എന്‍ വി, എന്‍ വി 200 എന്നീ മോഡലുകളാണ് നിസാന്‍ തിരിച്ചു വിളിക്കുന്നത്. 2018 മുതല്‍ 2019 വരെയുള്ള കാലയളവില്‍ നിര്‍മ്മിച്ച വാഹനങ്ങളിലാണ് തകരാറുകളെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍.
അമേരിക്കയിലും കാനഡയിലും പുറത്തിറക്കിയ വാഹനങ്ങളിലാണ് കൂടുതലും തകരാറുകള്‍ കണ്ടെത്തിയത്. ഇസ്രായേല്‍, തായ്‌വാന്‍, സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലും
വിറ്റ കാറുകളിലും തകരാറുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഫെഡറല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതിന് തുല്യമാണെന്നുള്ള വിലയിരുത്തലിനെ തുടര്‍ന്നാണ് വാഹനങ്ങള്‍ തിരിച്ച് വിളിച്ച് സൗജന്യമായി പരിഹരിച്ച് നല്‍കാന്‍ കമ്പനി തീരുമാനിച്ചത്.















