വിശാഖപട്ടണം: ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ആദ്യ ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഓപ്പണറായി രോഹിത് ശര്‍മ്മയെ പരീക്ഷിക്കുന്ന ആദ്യടെസ്റ്റാണിത്. കെ.എല്‍.രാഹുലിന് പകരമായാണ് ഏറെ ചര്‍ച്ചകള്‍ക്കോടുവില്‍ രോഹിതിനെ ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിച്ചത്. മധ്യനിരയില്‍ മോശം ഫോമിലുള്ള ഋഷഭ് പന്തിന് പകരം വൃദ്ധിമാന്‍ സാഹയാണ് വിക്കറ്റിന് പുറകിലുണ്ടാവുക.
ഓപ്പണറായി മായങ്ക് അഗര്‍വാളാണ് രോഹിതിന് കൂട്ട്.ചേതേശ്വര്‍പൂജാര,വിരാട് കോഹ്‌ലി, അജിന്‍ക്യാ രഹാനെ, ഹനുമാവിഹാരി, വൃദ്ധിമാന്‍ സാഹ,രവീന്ദ്ര ജഡേജ,ആല്‍.അശ്വിന്‍,ഇഷാന്ത് ശര്‍മ്മ,മൊഹമ്മദ് ഷമി എന്നിവരടങ്ങുന്നതാണ് ഇന്ത്യന്‍ നിര.
എയ്ഡന്‍ മര്‍ക്കറം,ഡീന്‍ ഇല്‍ഗര്‍,ബ്രൂയന്‍,ടെംബാ ബാവുമാ,ക്യാപ്റ്റനായി ഡ്യൂപ്ലിസ്,ഡീ കോക്ക്, ഫിലാന്‍ഡര്‍,സെനൂരാന്‍ മുത്തുസ്വാമി,കേശവ് മഹാരാജ്,ഡെയ്ന്‍ ഫീഡറ്റ്,കാഗീസോ റബാഡ എന്നിവരാണ് സന്ദര്‍ശകടീമിലുള്ളത്.















