ന്യൂഡല്‍ഹി: ദേശീയ ക്രിക്കറ്റ് ഉപദേശക സമിതി മേധാവി സ്ഥാനം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
കപില്‍ദേവ് രാജിവെച്ചു.മൂന്നംഗ കമ്മിറ്റിയുടെ മേധാവി സ്ഥാനമാണ് കപില്‍ ദേവ് രാജിവെച്ചൊഴിഞ്ഞത്. ദേശീയ ടീമിന്റെ മുഖ്യപരിശീലകനെ തീരുമാനിക്കുന്ന കാര്യത്തില്‍ നിര്‍ണ്ണായക അഭിപ്രായം ആരായുന്ന കമ്മിറ്റിയാണിതെന്നും രാജിയെപ്പറ്റി ക്രിക്കറ്റ് അഡ്മിനിസ്‌ട്രേഷനിലെ വിനോദ് റായ് വ്യക്തമാക്കി.
ഒരാഴ്ച മുന്‍പാണ് സിഎഎസിലെ അംഗങ്ങളുടെ തീരുമാനങ്ങള്‍ ക്രിക്കറ്റ് ബോര്‍ഡിന്‍രെ തീരുമാനങ്ങളുമായി യോജിക്കാത്തതാണെന്ന തരത്തിലുള്ള നോട്ടീസ് കപില്‍ ദേവ്, അന്‍ഷുമാന്‍ ഗേക്‌വാദ്, ശാന്താ രംഗസ്വാമി എന്നിവര്‍ക്ക് നല്‍കിയിരുന്നു.ശാന്താ രംഗസ്വാമി രാജിവച്ചതിന് പിന്നാലെയാണ് കപിലിന്റെ രാജി.
ഇന്ത്യന്‍ ക്രിക്കറ്റിനെപ്പറ്റി ആരാധകര്‍ വിമര്‍ശിക്കുന്നത് അംഗീകരിക്കുന്നു. എന്നാല്‍ എതിക്‌സ് ഓഫീസര്‍ തന്നെ പരാതി ഉന്നയിക്കുന്നത് ഏറെ വിഷമമുണ്ടാക്കിയെന്ന് ഇന്ത്യയെ ആദ്യമായി ലോകചാമ്പ്യനാക്കിയ ക്രിക്കറ്റ് ഇതിഹാസം പറഞ്ഞു.ഞാന്‍ കമ്മിറ്റിയില്‍ നിന്നും കായികതാരങ്ങളുടെ അസോസിയേഷന്‍ ഡയറക്ടര്‍ എന്ന ചുമതലയും രാജിവയ്‌ക്കുകയാണ്. ഇത്തരം പെരുമാറ്റങ്ങളിലൂടെ മുന്നോട്ട് പോയാല്‍ വിവിധ കമ്മിറ്റികളിലിരിക്കാന്‍ പ്രമുഖരായ താരങ്ങളെങ്ങനെ തയ്യാറാകുമെന്നും കപില്‍ ചോദിച്ചു.















