ദോഹ: ലോകഅത്‌ലറ്റിക്‌സ് വേദിയിലിന്ന് മലയാളി പ്രതീക്ഷ.1500 മീറ്ററില്‍ ഏഷ്യന്‍ ചാമ്പ്യനായ ജിന്‍സണ്‍ ജോണ്‍സണാണ് ട്രാക്ക് ഇനത്തിലിറങ്ങുന്നത്. ഇന്ത്യന്‍ സമയം രാത്രി 10.30നാണ് മല്‍സരം നടക്കുക.സെമിഫൈനല്‍ സാധ്യതയാണ് ഏറ്റവും കുറഞ്ഞത് പ്രതീക്ഷിക്കുന്നത്.
ദീര്‍ഘദൂര ഓട്ടത്തില്‍ സമീപകാലത്ത് സ്ഥിരതയാര്‍ന്ന പ്രകടനമാണ് ജിന്‍സണ്‍ നടത്തുന്നത്.സീസണിലെ പ്രകടനം വച്ച് 67 പേരില്‍ 26-ാം സ്ഥാനത്താണ് ജിന്‍സണുള്ളത്. നാളെയാണ് സെമിഫൈനല്‍.
മറ്റ് മത്സരങ്ങളില്‍ ഷോട്ട്പുട്ടില്‍ ഇന്ത്യയുടെ ഏഷ്യന്‍ ചാമ്പ്യനായ തേജീന്ദര്‍ സിംഗ് പാല്‍ ഇന്ന് മല്‍സരിക്കും.നാളെ നടക്കുന്ന മൂന്നിനങ്ങളിലും ഇന്ത്യന്‍ സാന്നിധ്യമുണ്ട്. ഉച്ചയ്‌ക്ക് 20 കിലോമീറ്റര്‍ നടത്തത്തില്‍ മലയാളി താരം ഇര്‍ഫാന്‍ കോലോത്തുംതൊടിയും ദേവേന്ദര്‍ സിംഗും പങ്കെടുക്കും. രാത്രി നടക്കുന്ന പുരുഷ വിഭാഗം ജാവലിനില്‍ ശിവ്പാല്‍ സിംഗ് ഇറങ്ങും.അത്‌ലറ്റിക്‌സിലെ ഏറെ ആരാധകരുള്ള 4 X 400 മീറ്റര്‍ പുരുഷ വനിതാ വിഭാഗം റിലേയുടെ ഹീറ്റ്‌സും നാളെ രാത്രിയില്‍ നടക്കും.















