ന്യൂഡല്‍ഹി: കേസന്വേഷണത്തിന്റെയും സേവന മികവിന്റെയും അടിസ്ഥാനത്തില്‍ രാജ്യത്തെ മികച്ച പോലീസ് സ്റ്റേഷനുകളെ കണ്ടെത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നടപടി ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി.
സ്വകാര്യ ഏജന്‍സികളെ ഉപയോഗിച്ചാണ് സ്റ്റേഷനുകള്‍ക്ക് റാങ്ക് നല്‍കുക. മികവിന്റെ അടിസ്ഥാനത്തില്‍ 10 പോലീസ് സ്റ്റേഷനുകള്‍ തിരഞ്ഞെടുക്കും. സ്ത്രീകള്‍, പട്ടിക വിഭാഗക്കാര്‍, എന്നിവരുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം , അന്വേഷണം പൂര്‍ത്തിയാക്കുന്ന സമയം, കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സ്റ്റേഷനില്‍ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍ തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും റാങ്ക് നിശ്ചയിക്കുക. കൈ കൂലി ആവശ്യപ്പെടുന്ന പോലീസുകാരെ കുറിച്ചും അന്വേഷിക്കും.