ലണ്ടന്‍: ശനിയാഴ്ച രാത്രി നടന്ന പ്രീമിയല്‍ ലീഗ് മത്സരങ്ങളില്‍ ലിവര്‍പൂളും ക്രിസ്റ്റല്‍പാലസും ആസ്റ്റണ്‍ വില്ലയും ജയത്തോടെ മുന്നേറി.എന്നാല്‍ ടോട്ടനത്തിനും എവര്‍ട്ടണിനും ഞെട്ടിക്കുന്ന തോല്‍വിയും പിണഞ്ഞു. ലിവര്‍പൂള്‍ 2-1ന് ജയിച്ചപ്പോള്‍ 2-1ന് തന്നെയാണ് ക്രിസ്റ്റല്‍ പാലസ് വെസ്റ്റ്ഹാമിനെ കീഴടക്കിയത് മറ്റൊരു മത്സരത്തില്‍ ആസ്റ്റണ്‍ വില്ല 5-1ന്റെ തകര്‍പ്പന്‍ ജയം നോര്‍വിച്ച സിറ്റിക്ക് മേല്‍ നേടി്.മറ്റുമത്സരങ്ങളില്‍ ടോട്ടനത്തിനെ ഞെട്ടിച്ച് ബ്രൈറ്റണ്‍ 3-0ന്റെ ഗംഭീരജയം സ്വന്തമാക്കിയപ്പോള്‍ എവര്‍ട്ടണ്‍ ഏക ഗോളിന് ബണ്‍ലീയോട് തോറ്റു.
ഇഞ്ച്വറി ടൈമില്‍ ജയിംസ്് മില്‍നറുടെ ഗോളിലാണ് അപ്രതീക്ഷിത ജയം ലിവര്‍പൂള്‍ സ്വന്തമാക്കിയത്.മാനേയുടെ 40-ാം മിനിറ്റിലെ ഗോളിലൂടെ ആദ്യം മുന്നിലെത്തിയത് ചുവപ്പന്‍ പടയായിരുന്നു.എന്നാല്‍ കളിയുടെ 80-ാം മിനിറ്റില്‍ മാഡിസണിലൂടെ ഗോള്‍മടക്കി ലിസസ്റ്റര്‍ സിറ്റി സമനിലപിടിച്ചു. എന്നാല്‍ ലീഗിലെ മുന്‍ നിരക്കാര്‍ക്ക് ജയിക്കാനായിരുന്നു യോഗം. അനുവദിച്ച 5 മിനിറ്റ് അധികസമയത്ത് മില്‍നറുടെ ഗോളിലൂടെ ലിവര്‍പൂള്‍ ജയം പിടിച്ചുവാങ്ങി.
ഒരു ഗോള്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ വഴങ്ങിയശേഷം ഉണര്‍ന്നുകളിച്ച ക്രിസ്റ്റല്‍ പാലസ് 2-1നാണ് വെസ്റ്റ് ഹാമിനെതിരെ മത്സരം കയ്യിലാക്കിയത്. ഹാളറാണ് 54-ാം മിനിറ്റില്‍ വെസ്‌റ് ഹാമിനെ മുന്നിലെത്തിച്ചത്. എന്നാല്‍ 9 മിനിറ്റിനുള്ളില്‍ ആന്‍ഹോള്‍ സമനിലഗോള്‍ നേടി.തുടര്‍ന്ന് ഫൈനല്‍ വിസിലിന് 3 മിനിറ്റിന് മുന്‍പ് അയവേയുടെ ബോക്‌സിനകത്തെ അടുത്തുനിന്നുള്ള ഷോട്ടില്‍ ക്രിസ്റ്റല്‍ പാലസ് ഹാമിനെതിരെ ജയം സ്വന്തമാക്കി.
ആസ്റ്റണ്‍വില്ല ആദ്യപകുതിയില്‍ത്തന്നെ 3 ഗോളുകളടിച്ച് ആകെ 5 ഗോളുകളോടെ ആഘോഷമാക്കിയ കളിയില്‍ നോര്‍വിച്ച് സിറ്റിയുടെ ആശ്വാസഗോള്‍ പിറന്നത് 87-ാം മിനിറ്റിലാണ്.ആസ്റ്റണിനായി വെസ്ലേ 14,30 മിനിറ്റുകളില്‍ ഇരട്ടഗോളുകള്‍ നേടി യപ്പോള്‍ 49-ാം മിനിറ്റില്‍ ഗ്രീലിഷും 61,83 മിനിറ്റുകളില്‍ ഹോറീഹാനെയും ഡഗ്ലസ് ലൂയീസും ഒരോ ഗോളുകള്‍ നേടി. നോര്‍വ്വിച്ചിനായി ഡെര്‍മിക്കാണ് ആശ്വാസഗോള്‍ നേടിയത്.















