ലണ്ടന്‍: പ്രീമിയല്‍ ലീഗിലെ 8-ാം റൗണ്ട്പോരാട്ടങ്ങളില് ചെല്‍സിയ്ക്ക് സൗത്താംപ്ടണെതിരെ 4-1ന്റെ ഉശിരന്‍ ജയം.മറ്റൊരു മത്സരത്തില്‍ ബേണ്‍മൗത്തിനോട് ആഴ്സണല്‍ ഏക ഗോളിന് ജയംസ്വന്തമാക്കി.
കളിയുടെ ആദ്യ 25 മിനിറ്റുകള്‍ക്കുള്ളില്‍ എതിരാളികളുടെ വല രണ്ടു തവണ കുലിക്കിക്കൊണ്ടാണ് ചെല്‍സി തുടങ്ങിയത്.17-ാം മിനിറ്റില്‍ അബ്രഹാമും 24-ാം മിനിറ്റില്‍ മാസോണ്‍ മൗണ്ടും ഗോള്‍ നേടി. തുടര്‍ന്ന് ഡാനി ഇംഗ്സിലൂടെ സൗത്താംടണ്‍ ഒരു ഗോള്‍ മടക്കി.എന്നാല്‍ തുടര്‍ച്ചയായ മുന്നേറ്റങ്ങളിലൂടെ കളംനിറഞ്ഞ നീലപ്പട 40-ാം മിനിറ്റില്‍ ലീഡ് 2 ആക്കി ഉയര്‍ത്തി. മൂന്നാം ഗോള്‍ നേടിയത് ഒന്ഗോലോ കാന്റേയാണ്.കളിയുടെ മുഴുവന്‍ സമയത്തും മേധാവിത്വം ചെല്‍സിക്കായിരുന്നു. കളിയിലുടനീളം 521പാസ്സുകളിലൂടെയാണ് നീലകുപ്പായക്കാര്‍ കളം നിറഞ്ഞത്. അവസാന വിസിലിന് ഒരു നിമിഷം മുന്നേ മിച്ചി ബാറ്റ്സുവായി നാലാം ഗോള്‍ നേടി.
ആഴ്സണലിന് തുടക്കത്തില്‍ ഗോള്‍ നേടാനായെങ്കിലും കനത്തപോരാട്ടം കാഴ്ചവച്ച ബേണ്‍മൗത്ത് കൂടുതല്‍ ഗോള്‍ വഴങ്ങാതെയാണ് ഒറ്റഗോളിന് തോല്‍വി സമ്മതിച്ചത്.കളിയുടെ 9-ാം മിനിറ്റിലാണ് ഡേവിഡ് ലൂയിസ് ആഴ്സണലിന് കളിയിലെ ഏകഗോള്‍ നേടിക്കൊടുത്തത്.പന്ത് കൈവശം വയ്ക്കുന്നതില്‍ കരുത്തുകാട്ടിയ ബേണ്‍മൗത്ത് പാസ്സിംഗിലും ഷോട്ടുകളുടെ കൃത്യതയിലും മുന്നിലായിരുന്നു.ലഭിച്ച രണ്ടു അവസരങ്ങളും പക്ഷെ ബേണിന് മുതലാക്കാനായില്ല.