ലാഹോര്‍: പാകിസ്ഥാനെ അവരുടെ മണ്ണില്‍ തകര്‍ത്ത് ശ്രീലങ്ക ടി20 പരമ്പര സ്വന്തമാക്കി.മുന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 2-0നാണ് സന്ദര്‍ശകര്‍ വിജയക്കൊടി പാറിച്ചത്.ഗദ്ദാഫീ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് ശ്രീലങ്കയുടെ ജയം.
ശ്രീലങ്കയുടെ 182 എന്ന സ്ക്കോര്‍ പിന്തുടര്‍ന്ന പാക്നിര 147ല്‍ പുറത്തായി. ശ്രീലങ്കയ്ക്ക് വേണ്ടി രാജപക്സെയും 77,ജയസൂര്യയും 34 റണ്‍സ് എടുത്തു.പാകിസ്ഥാന്റെ ബാറ്റിംഗ് നിരയില്‍ 47 റണ്‍സെടുത്ത ഇമാദ് മാത്രമാണ് തിളങ്ങിയത്.ശ്രീലങ്കക്ക് വേണ്ടി പ്രദീപ് 25 റണ്‍സിന് 4 വിക്കറ്റ് വീഴ്ത്തി.
മുന്‍നിര തകര്‍ന്നിട്ടും മധ്യനിരയുടെ കരുത്തിലാണ് ശ്രീലങ്ക മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയത്.ഭാനുക രാജപക്സെ(77) സ്നേഹന്‍ ജയസൂര്യ(34), ദാസുന്‍ ഷനാക(27)എന്നിവരാണ് തിളങ്ങിയത്. 6 വിക്കറ്റുകളുടെ നഷ്ടത്തിലാണ് 182 റണ്‍സ്് നേടിയത്. പാകിസ്ഥാന് വേണ്ടി വസീം,റിയാസ്,ഖാന് എന്നിവര്‍് ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിംഗില്‍ പ്രദീപും ഡിസില്‍വയും ചേര്‍ന്നാണ് പാക് ബാറ്റിംഗിന്റെ മുന്‍നിരയെ തകര്‍ത്തത്.ബാബര്‍ അസം(3) ഫഖാര്‍ സമാന്(6) എന്നിവര്‍ പെട്ടന്ന് പുറത്തായതോടെ മധ്യനിര തകര്‍ന്നു. മധ്യനിരയില്‍ ക്യാപ്റ്റന്‍ സര്‍ഫറാസും(26) ആസ്ഫ് അലിയും(29) പുറത്തായശേഷം വാസിമിന്റെ 29 പന്തില്‍ 47 റണ്‍സ് നേടിയ പോരാട്ടം പക്ഷെ നീണ്ടുനിന്നില്ല.19-ാം ഓവറില്‍ പാകിസ്ഥാന്റെ എല്ലാവരും 147ല്‍ പുറത്തായി.















