മോസ്ക്കോ: ആറ് തവണ ലോക ബോക്സിംഗ് ചാമ്പ്യനായ എംസി മേരി കോം ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. തായ്ലന്റ് താരം ജുട്ടാമസ് ജിത്പോങ്ങിനെതിരെ 5-0 നാണ് മേരി കോം പ്രീക്വാര്‍ട്ടറില്‍ വിജയിച്ചത്. ആദ്യ റൗണ്ടില്‍ എതിരാളി മത്സരത്തില്‍ നിന്നും പിന്മാറിയിരുന്നു. അതിനാല്‍ മേരിക്ക് ആദ്യ റൗണ്ടില്‍ മത്സരിക്കേണ്ടി വന്നില്ല.
51 കിലോഗ്രാം മത്സരത്തിലാണ് മേരി കോം മത്സരിക്കുന്നത്. റഷ്യയില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ മേരി കോമാണ് ഇന്ത്യന്‍ വനിതകളെ നയിക്കുന്നത്.നിലവിലെ കായിക അംബാസിഡര്‍ കൂടിയാണ് മേരി കോം. നിലവിലെ ഏഷ്യന്‍ ചാമ്പ്യനും ലോക ചാമ്പ്യനുമാണ് മേരി. അടുത്ത മെഡല്‍ ലക്ഷ്യമിട്ടാണ് മേരി കളത്തിലിറങ്ങിയിരിക്കുന്നത്.
51 കിലോ വിഭാഗത്തില്‍ മുന്‍പ് മേരി രണ്ട് തവണ മത്സരിച്ചിട്ടുണ്ടെങ്കിലും ക്വാര്‍ട്ടര്‍ കടക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇത്തവണ ഏഴാം കീരീടം സ്വന്തമാക്കുമെന്ന ശുഭപ്രതീക്ഷയിലാണ് മേരികോം. ലോക ചാമ്പ്യന്‍ഷിപ്പില്‍ മേരികോം നേടിയ ഏഴ് മെഡലുകളും 45,48 കിലോ വിഭാഗങ്ങളിലായിരുന്നു.