ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യേ ശസ്ത്രക്രീയക്ക് ശേഷം അതിവേഗം സുഖംപ്രാപിക്കുന്നു. നട്ടെല്ലിന്റെ തൊട്ടുതാഴെ ഉണ്ടായ കടുത്തവേദന മൂലമാണ് പെട്ടന്നുള്ള ശസ്ത്രക്രിയ വേണ്ടിവന്നത്. തനിക്കായി പ്രാര്‍ത്ഥിച്ച മുഴുവന്‍ ആരാധകര്‍ക്കും പാണ്ഡ്യ നന്ദി അറിയിച്ചു ഒപ്പം ആശുപത്രി ദൃശ്യങ്ങളും ട്വീറ്റ് ചെയ്തു.
ദക്ഷിണാഫ്രിക്കക്കുള്ള ടീമില്‍ ടി20 കളിക്കിടെയാണ് വേദന അനുഭവപ്പെട്ടത്. തുടര്‍ന്നാണ് നട്ടെല്ലിന്റ തൊട്ടുതാഴെയുള്ള എല്ലിന്റെ വളര്‍ച്ചയും കണ്ടെത്തിയത്. അടിയന്തിര ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ കളിക്കാനാകില്ലെന്ന വിദഗ്ദ്ധ ഉപദേശമാണ് ഉടനെ ചികിത്സ തേടാന്‍ കാരണമായതെന്ന് ഹാര്‍ദ്ദിക് പറഞ്ഞു.
‘കുഞ്ഞ് കാലടികള്‍…പൂര്‍ണ്ണമായ ശാരീരിക സൗഖ്യത്തിലേയ്ക്ക് വേഗത്തില്‍ ഇതാ മടങ്ങിവരുന്നു.പ്രര്‍ത്ഥിച്ച ഏവര്‍ക്കും നന്ദി’ പാണ്ഡ്യ ട്വിറ്ററില്‍ കുറിച്ചു.ഈ മാസം 2-ാം തീയതിയാണ് ഹാര്‍ദ്ദിക് പാണ്ഡ്യയെ ചികിത്സയ്ക്കായി ലണ്ടനിലേയ്ക്ക് അയച്ചത്.4-ാം തീയതി വെള്ളിയാഴ്ച ശസ്ത്രക്രിയക്ക് വിധേയനാക്കി.ഇന്ത്യന്‍ ക്രിക്കറ്റ് ഫിസിയോ യോഗേഷ് പാര്‍മറും പാണ്ഡ്യക്കൊപ്പം ലണ്ടനിലുണ്ടെന്നും ബിസിസിഐ അറിയിച്ചു.