യു.എ.ഇയിൽ ഇ സിഗരറ്റ് ഉപകരണത്തിനും അതിലുപയോഗിക്കുന്ന വസ്തുവിനും പഞ്ചസാരയുടെ അളവ് കൂടിയ പാനീയങ്ങൾക്കും ഡിസംബർ ഒന്ന് മുതൽ വില കൂടും.പ്രത്യേക നികുതി ഏർപ്പെടുത്തുന്നതു മൂലമാണ് വില വർധനയെന്ന് ഫെഡറൽ ടാക്സ് അതോറിറ്റി അറിയിച്ചു. ഇത്തരം ഉത്പന്നങ്ങളുടെ നിർമ്മാതാക്കളും കയറ്റുമതി, ഇറക്കുമതി സ്ഥാപനങ്ങളും ഫെഡറൽ ടാക്സ് അതോറിറ്റിയുടെ എക്സൈസ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം.
രജിസ്ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാത്ത സ്ഥാപനങ്ങൾക്ക് പിഴയടക്കമുള്ള ശിക്ഷ ലഭിക്കും.പുകയിലയോ പുകയില സത്ത് അടങ്ങിയതോ ആയ ഉൽപന്നങ്ങൾക്ക് വില വർദ്ധിക്കും .കൂടാതെ നിക്കോട്ടിൻ അടങ്ങിയതോ അല്ലാത്തതോ ആയ ഇ സിഗരറ്റിനുള്ളിൽ ഉപയോഗിക്കുന്ന ദ്രാവകത്തിനും വില കൂടും. അധികമായി പഞ്ചസാര ചേർത്ത് മധുരം കൂട്ടിയ പാനീയങ്ങൾ, ജെല്ലുകൾ, പൊടികൾ, സത്തുകൾ എന്നിവയ്ക്കും വില ഉയരും.
—