റിയാദ്: സൗദിയില്‍ ഇനി മുസ്ലീം വനിതകള്‍ക്ക് പട്ടാളത്തിലും ചേരാം.സൗദി ഭരണകൂടമാണ് തീരുമാനമെടുത്തത്. കടുത്ത യാഥാസ്ഥിതിക വാദം നിലനിന്നിരുന്ന സൗദിഅറേബ്യയില്‍ സ്ത്രീകളുടെ മനുഷ്യാവകാശ വിഷയങ്ങളില്‍ ഉണ്ടായിരുന്ന നിയന്ത്രണങ്ങളെല്ലാം പല ഘട്ടങ്ങളായി സൗദി നീക്കുകയാണ്.
സൈനിക മേഖലകളിലെ വ്യത്യസ്ത വിഭാഗങ്ങളായ പ്രൈവറ്റ് ഫസ്റ്റ്ക്ലാസ്സ്, കോര്‍പ്പറല്‍, സെര്‍ജന്റ് ചുമതലകളിലാണ് സേവനത്തിനുള്ള സാഹചര്യം ഒരുങ്ങിയിരിക്കുന്നത്.കഴിഞ്ഞ വര്‍ഷമാണ് ഇതു സംബന്ധിച്ച തീരുമാനം ചര്‍ച്ചയ്ക്ക് വന്നത്.
സൗദിയിലെ സാമൂഹിക സാമ്പത്തിക നയങ്ങളിലെ മാറ്റങ്ങളുടെ ഭാഗമായി സൗദി വനിതകള്‍ക്ക് വാഹനമോടിക്കാനും പുരുഷന്മാര്ക്കൊപ്പമല്ലാതെ വിദേശയാത്ര നടത്താനും അനുമതി നല്‍കിയിട്ടുണ്ട്.ലോകരാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ രാജ്യത്തെ പൗരന്മാരിലും നിയന്ത്രണം ലഘൂകരിക്കണമെന്ന തിരിച്ചറിവാണ് സൗദിയെ വലിയമാറ്റങ്ങളിലേയ്ക്ക് നയിച്ചിരിക്കുന്നത്.