റഷ്യ: ലോക വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പ്രതീക്ഷാ താരം മേരികോം മെഡല്‍ ഉറപ്പിച്ച് സെമിയില്‍ കടന്നു. ആറ് തവണ ബോക്സിംഗ് ചാമ്പ്യനായ മേരി 51 കിലോ ഫ്ളൈവെയിറ്റ് വിഭാഗത്തില്‍ കൊളംബിയന്‍ താരം ഇന്‍ഗ്രിറ്റ് വലവന്സിയയെ പരാജയപ്പെടുത്തിയാണ് സെമിയില്‍ കടന്നത്. റിയോ ഒളിമ്പിക്സില്‍ വെങ്കലം നേടിയ താരമാണ് ഇന്‍ഗ്രിറ്റ് വലന്‍സിയ.സ്കോര്‍ 5-0.
ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഏഴാം സ്വര്‍ണം ലക്ഷ്യമിട്ടാണ് ഇത്തവണ മേരി കോം മത്സരിക്കാനിറങ്ങിയത്. സെമിയില്‍ കടന്നതോടെ ഇന്ത്യ മെഡല്‍ ഉറപ്പാക്കിയിട്ടുണ്ട്. നിലവിലെ ഏഷ്യന്‍ ചാമ്പ്യനും ലോക ചാമ്പ്യനുമായ മേരി കോമാണ് വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ വനിതകളെ നയിക്കുന്നത്.
ആദ്യമായാണ് 51 കിലോ വിഭാഗത്തില്‍ മേരി മത്സരിക്കുന്നത്. മുമ്പ് രണ്ട് തവണ 51 കിലോ വിഭാഗത്തില്‍ മത്സരിച്ചിട്ടുണ്ടെങ്കിലും ക്വാര്‍ട്ടര്‍ കടക്കാന്‍ മേരിക്ക് സാധിച്ചിരുന്നില്ല. ആറ് തവണ ലോക ചാമ്പ്യനായ താരം ഒരു തവണ സില്‍വര്‍ മെഡലും കരസ്ഥമാക്കിയിട്ടുണ്ട്. മേരികോം നേടിയ ഏഴ് മെഡലുകളും 45,48 കിലോ വിഭാഗങ്ങളിലായിരുന്നു.
81 കിലോ വിഭാഗത്തില്‍ ഇന്ത്യന്‍ താരമായ കവിതയും, 48 കിലോ വിഭാഗത്തില്‍ മഞ്ജു റാണിയും, 54 കിലോ വിഭാഗത്തില്‍ ജമുന ബോറോയും 69 കിലോ വിഭാഗത്തില്‍ ലോവ്ലിന ബോര്ഗോയ്നും ഇന്ന് ക്വാര്‍ട്ടര്‍ ഫൈനലില്‍ മത്സരിക്കും.