റാഞ്ചി: റാഞ്ചിയില്‍ നടക്കുന്ന 59ാം ദേശീയ ഓപ്പണ്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ ജാവലിന്‍ ത്രോയില്‍ അന്നു റാണിക്ക് സ്വര്‍ണം. ദോഹയില്‍ നടന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ അന്നു നേടിയ റെക്കോര്‍ഡ് ഇത്തവണ തകര്‍ത്താണ് സ്വര്‍ണം നേടിയത്.റെയില്‍വേയ്സ് ടീമംഗമായ അന്നു ജാവലിന്‍ ത്രോയില്‍ 58.60 മീറ്ററില്‍ എറിഞ്ഞാണ് ദേശീയ റെക്കോര്‍ഡ് തകര്‍ത്തത്.
റെയില്‍വേയ്സിന്റെ മലയാളി താരം കെ.പി ബിമിന് പുരുഷന്മാരുടെ പോള്‍വാള്‍ട്ടില്‍ വെങ്കലം നേടി. വനിതകളുടെ ട്രിപ്പിള്‍ ജംപില്‍ ഭൈരവി സിംഗിനും സ്വര്‍ണം ലഭിച്ചു.റാഞ്ചിയിലെ ബിര്‍സാ മുണ്ട സ്റ്റേഡിയത്തില്‍ ഇന്നലെയാണ് മത്സരം ആരംഭിച്ചത്. ആദ്യ ദിനം പിന്നിട്ടപ്പോള്‍ മൂന്ന് സ്വര്‍ണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമായി റെയില്‍വേസാണ് മുന്നില്‍.