ടെഹ്റാന്: ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ ഇറാന് വനിതകള്‍ ആര്‍ത്തിരമ്പി.കളികാണാന്‍ 40 വര്‍ഷമായി ഉണ്ടായിരുന്ന വിലക്കാണ് ഇറാനില്‍ നീക്കിയത്. ഫുട്ബോള്‍ ലോകകപ്പിന് രാജ്യത്തെ പരിഗണിക്കണമെങ്കില്‍ സ്ത്രീകള്‍ക്കും തുല്യപ്രാധാന്യം നല്‍കണമെന്ന ഫിഫയുടെ കര്‍ശനമായ വ്യവസ്ഥയാണ് ഇറാനില്‍ വനിതകളെ കായിക സ്വാതന്ത്ര്യത്തിലേയ്ക്ക് നയിച്ചത്. ഇറാന്-കംബോഡിയക്കെതിരെ സ്വന്തം കാണികളെ സാക്ഷിയാക്കി 14 ഗോളുകളടിച്ചാണ് ജയിച്ചത്.
ഇറാനിലെ ആസാദി സ്റ്റേഡിയമാണ് ലോകചരിത്രത്തിലിടം പിടിച്ച മാറ്റത്തിന് സാഷിയായത്. കളികാണാന്‍ മതപരമായവിലക്കുകള് സ്ത്രീസമൂഹത്തിന്മേല് അടിച്ചേല്പിച്ചിരുന്ന ഇറാന് ഒടുവില്‍ ഫിഫ നിയമത്തിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. ആ തീരുമാനം ആവേശത്തോടെ ഏറ്റെടുത്ത സ്ത്രീ സമൂഹം ആയിരക്കണക്കിന് പേര് ആദ്യമായി സ്റ്റേഡിയത്തിലേക്ക് ആവേശത്തോടെ എത്തി.3500ലേറെ വനിതകള്‍ ചരിത്രത്തിന്റെ ഭാഗമായി.
കടുത്ത ഇസ്ലാമിക മതനിയമം കാരണമാണ് സ്ത്രീകള്‍ക്ക് വിലക്കുണ്ടായിരുന്നത്. ഒരിക്കല്‍ മത്സരം കാണാനുള്ള ആവേശത്തില്‍ ആണ് വേഷം കെട്ടി വന്ന സഹര്‍ ഖുദൈരി എന്ന യുവതി ജയില്‍ ശിക്ഷ ഭയന്ന് ആത്മഹത്യചെയ്തതോടെയാണ് ഫുട്ബോള്‍ രംഗത്ത് നിന്ന് ഇറാനെ എന്നന്നേക്കുമായി വിലക്കുമെന്ന മുന്നറിയിപ്പ് ഫിഫ പുറപ്പെടുവിച്ചത്.കോടതി മുറ്റത്താണ് ഫുട്ബോള്‍ ആരാധക സ്വയം തീകൊളുത്തിമരിച്ചത്. ബ്ലൂ ഗേള്‍ എന്ന ഹാഷ് ടാഗില്‍ ഈ വിഷയം ചര്‍ച്ചയായതോടെ അന്താരാഷ്ടതലത്തില്‍ ഇറാന് പ്രതിക്കൂട്ടിലുമായി.