തിരുവനന്തപുരം: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ്.മണികുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്
മണികുമാറിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
ദൈവ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്താണ് എസ് മണികുമാര്‍ ചുമതലയേറ്റത്. ചീഫ് ജസ്റ്റിസായിരുന്ന ഋഷികേശ് റോയ് സുപ്രീം കോടതി ജഡ്ജിയായി പോയ ഒഴിവിലാണ് മണി കുമാര്‍ ചുമതലയേല്‍ക്കുന്നത്. മണികുമാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാന്‍ സുപ്രീം കോടതി കൊളീജിയം ഓഗസ്റ്റ് അവസാനം ശുപാര്‍ശ ചെയ്തിരുന്നു.
1983ല്‍ എന്റോള്‍ ചെയ്ത ജസ്റ്റിസ് മണികുമാര്‍ 22 വര്‍ഷം മദ്രാസ് ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തു. അദ്ദേഹം കേന്ദ്ര സര്‍ക്കാരിന്റെ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍, അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചിരുന്നു. 2006 ജൂലൈയില്‍ മദ്രാസ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി. 2009 മുതല്‍ അദ്ദേഹം സ്ഥിരം ജഡ്ജിയാണ്.