കശ്മീര്‍: ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ അഞ്ഞൂറോളം ഭീകരര്‍ പാക് അധീന കശ്മീരിലെ ക്യാമ്പില്‍ കഴിയുന്നുണ്ടെന്ന് കരസേനയുടെ ഉത്തരമേഖലാ മേധാവി ലെഫ്റ്റനന്റ് ജനറല്‍ രണ്‍ബീര്‍ സിങ്. ഭീകരര്‍ ജമ്മുകശ്മീര്‍ വഴി ഇന്ത്യയിലേക്ക് കടക്കാനാണ് തയ്യാറെടുക്കാനാണ് ശ്രമിക്കുന്നതെന്നാണ് വിവരം.
പാക് സഹായത്തോടെ ജമ്മുകശ്മീരില്‍ കടന്നു കൂടിയ ഇരുന്നൂറോ, മുന്നൂറോ ഭീകരര്‍ ഇപ്പോഴും സംസ്ഥാനത്ത് ഉണ്ടെന്നും അവര്‍ നാട്ടുകാരായ ഭീകരരുമായിച്ചേര്‍ന്ന് കലാപങ്ങള്‍ ആസൂത്രണം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭീകരരുടെ എണ്ണം എത്രയായാലും തടയാന്‍ സൈന്യം തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ഡ്രോണുകള്‍ വഴി ആയുധങ്ങള്‍ ഭീകരര്‍ക്കെത്തിച്ചുകൊടുക്കുന്നതാണ് പാകിസ്ഥാന്റെ പുതിയ രീതിയെന്നും പഞ്ചാബില്‍ ഡ്രോണ്‍ കണ്ടെത്തിയ സംഭവം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.
ജനം ടിവി ഓണ്‍ലൈന്‍ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.