ന്യൂഡല്‍ഹി; വാഹനങ്ങളുടെ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമായും ‘വാഹന്‍’ പോര്‍ട്ടലിന് അപ്ലോഡ് ചെയ്യണമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് വീണ്ടും നിര്‍ദേശം നല്കി. പുക പരിശോധനാ കേന്ദ്രങ്ങളാണ് ഇത് ചെയ്യേണ്ടത്.
നേരത്തെ ഇക്കാര്യം അറിയിച്ചിരുന്നെങ്കിലും പല സംസ്ഥാനങ്ങളിലും ഇത് നടക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. മുന്‍പ് പുക സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ 1000 രൂപയായിരുന്നു പിഴ. രണ്ടാം തവണ കുറ്റം ആവര്‍ത്തിച്ചാല്‍ 2000 രൂപയും. പുതുക്കിയ നിയമപ്രകാരം ആദ്യ തവണ 10,000 രൂപ പിഴയോ അല്ലെങ്കില്‍ 3 മാസം വരെ തടവോ അതുമല്ലെങ്കില്‍ രണ്ടും ഒരുമിച്ചോ ആണ് ശിക്ഷ. കൂടാതെ ഡ്രൈവിംങ് ലൈസന്‍സ് 3 മാസത്തേയ്ക്ക് സസ്പെന്റ് ചെയ്യുകയും ചെയ്യും.