129 പന്തില്‍ 212 റണ്‍സ്; ഇരട്ട സെഞ്ച്വറിയുമായി സഞ്ജു, ഗോവയെ തകര്‍ത്ത് കേരളം
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

129 പന്തില്‍ 212 റണ്‍സ്; ഇരട്ട സെഞ്ച്വറിയുമായി സഞ്ജു, ഗോവയെ തകര്‍ത്ത് കേരളം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2019, 06:53 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു: വിജയ് ഹസാരെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരള താരം സഞ്ജു വി സാംസണിന് ഇരട്ട സെഞ്ച്വറി. ഗോവയ്‌ക്കെതിരായ ഏകദിന മത്സരത്തിലാണ് സഞ്ജു വേഗത്തില്‍ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. വെറും 125 പന്തുകളില്‍ നിന്നാണ് സഞ്ജു ഇരട്ട സെഞ്ച്വറി കുറിച്ചത്.

ഇരട്ട സെഞ്ച്വറി പ്രകടനത്തോടെ നിരവധി റെക്കോര്‍ഡുകളാണ് സഞ്ജുവിനെ തേടിയെത്തിയത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ ആദ്യ സെഞ്ച്വറി തന്നെ സഞ്ജു ഇരട്ട സെഞ്ച്വറിയാക്കി മാറ്റുകയായിരുന്നു. 21 ബൗണ്ടറികളും 10 സിക്‌സറുകളുമടക്കം 212 റണ്‍സാണ് സഞ്ജു സ്വന്തമാക്കിയത്. ഇതിനിടെ പാകിസ്ഥാന്‍ താരം ആബിദ് അലിയുടെ 209* റണ്‍സിന്റെ റെക്കോര്‍ഡും സഞ്ജു തിരുത്തിക്കുറിച്ചു.

നേരത്തെ, മഹേന്ദ്ര സിംഗ് ധോണി നേടിയ 183 റണ്‍സ് മറികടന്ന സഞ്ജു ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറും സ്വന്തം പേരിലാക്കി. വിജയ് ഹസാരെ ട്രോഫിയില്‍ ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറും ഇതുതന്നെയാണ്.

മൂന്നാം വിക്കറ്റില്‍ സച്ചിന്‍ ബേബിക്കൊപ്പം 338 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ സഞ്ജു ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടെന്ന റെക്കോര്‍ഡും സ്വന്തമാക്കി. സച്ചിന്‍ ബേബി 135 പന്തില്‍ 7 ബൗണ്ടറികളും നാല് സിക്‌സറുകളുമുള്‍പ്പെടെ 127 റണ്‍സെടുത്തു.

സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിംഗ് മികവില്‍ 378 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് കേരളം ഗോവക്കു മുന്നില്‍ വെച്ചത്. എന്നാല്‍ ഗോവയുടെ ബാറ്റിംഗ് പുരോഗമിക്കവെ മഴയെത്തി. 31 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തു നില്‍ക്കവെയാണ് മഴ കാരണം കളി തടസപ്പെട്ടത്. പിന്നീട് മത്സരം പുനരാരംഭിക്കാന്‍ കഴിയാതെ വന്നതോടെ മഴനിയമപ്രകാരം കേരളത്തെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

Share599TweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

Latest News

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies