ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പോസ്റ്റ് പെയ്ഡ് മൊബൈല്‍ സേവനങ്ങള്‍ തിങ്കളാഴ്ച്ച മുതല്‍ പുനസ്ഥാപിക്കും. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ എല്ലാ പോസ്റ്റ് പെയ്ഡ് മൊബൈല്‍ സേവനങ്ങളും പുനസ്ഥാപിക്കുമെന്ന് ജമ്മു കശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാല്‍ വ്യക്തമാക്കി. ശനിയാഴ്ച്ച സേവനങ്ങള്‍ പുനസ്ഥാപിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ചില സാങ്കേതിക തകരാറുകള്‍ ശ്രദ്ധയില്‍പെട്ടതോടെ തിങ്കളാഴ്ച്ചത്തേക്ക് മാറ്റി വെയ്ക്കുകയായിരുന്നു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയായ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമാണ് പ്രദേശത്ത് മൊബൈല്‍ സേവനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത്. ഓഗസ്റ്റ് 5 മുതലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
ഓഗസ്റ്റ് 17 ഓടെ ലാന്‍ഡ്ലൈന്‍ ഫോണുകള്‍ക്കുള്ള നിയന്ത്രണം ഭാഗികമായി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. സെപ്തംബര്‍ 4 ഓടെ എല്ലാ ലാന്‍ഡ് ലൈന്‍ കണക്ഷനുകളും പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാക്കിയിരുന്നു.
കശ്മീരിലെ പൂഞ്ച്, രജൗരി, ദോഡ, കിഷ്ത്വാര്‍, രാംബാന്‍, എന്നിവിടങ്ങളില്‍ മൊബൈല്‍ സേവനങ്ങള്‍ നേരത്തെ തന്നെ പുനസ്ഥാപിച്ചിരുന്നു.