ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയ ഫലവര്‍ഗമാണ് അവക്കാഡോ. വെണ്ണപ്പഴം, അലിഗറ്റര്‍ പിയര്‍ എന്നിങ്ങനെ അറിയപ്പെടുന്ന അവക്കാഡോ പഴത്തിന് സാധാരണ ഉണ്ടാകുന്ന ഭാരം ഏകദേശം 0.14 കിലോ ഗ്രാം ആണ്. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ അവക്കാഡോ പഴമാണ് ഇപ്പോള്‍ എല്ലാവരുടെയും ചര്‍ച്ചാ വിഷയം. 2.54 കിലോഗ്രാമാണ് ഈ അവക്കാഡോ പഴത്തിന്റെ ഭാരം.
അമേരിക്കയിലെ ഹവായ് എന്ന സ്ഥലത്തെ ഒരു വീട്ടില്‍ കൃഷി ചെയ്തതാണ് ഈ പഴം. ലോകത്തിലെ ഏറ്റവും വലിയ അവക്കാഡോ പഴം എന്ന വിശേഷണത്തോടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലും ഈ പഴം ഇടം നേടിയിട്ടുണ്ട്.
സാധാരണ വെണ്ണപ്പഴത്തേക്കാള് 15 ഇരട്ടി ഭാരം ഇതിനുണ്ട്. മാര്‍ക്ക്, ജൂലിയന്‍ ദമ്പതികള്‍ പത്ത് വര്‍ഷം മുന്‍പ് നട്ട ചെടിയിലാണ് വലിയ അവക്കാഡോ ഉണ്ടായത്. വലിയ അവക്കാഡോ പഴം കാണാനായി നിരവധി പേരാണ് ഇവരുടെ വീട്ടിലേക്കെത്തുന്നത്.