ക്രിക്കറ്റിലെ വിവാദ നിയമം ഐസിസി പൊളിച്ചെഴുതുന്നു; ഇനി ബൗണ്ടറികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ വിജയിയെ തെരഞ്ഞെടുക്കില്ല
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ക്രിക്കറ്റിലെ വിവാദ നിയമം ഐസിസി പൊളിച്ചെഴുതുന്നു; ഇനി ബൗണ്ടറികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ വിജയിയെ തെരഞ്ഞെടുക്കില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2019, 10:20 pm IST
FacebookTwitterWhatsAppTelegram

ദുബായ്: നാടകീയമായി അവസാനിച്ച 2019 ഏകദിന ലോകകപ്പിനു പിന്നാലെ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വിവാദമായ നിയമം ഐസിസി പൊളിച്ചെഴുതുന്നു. സൂപ്പര്‍ ഓവര്‍ മത്സരങ്ങളില്‍ വിജയിയെ കണ്ടെത്താന്‍ ബൗണ്ടറികളുടെ എണ്ണം അടിസ്ഥാനമാക്കുന്ന നിയമമാണ് ഐസിസി മാറ്റിയിരിക്കുന്നത്. ഇക്കഴിഞ്ഞ ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ വിജയത്തിന് പിന്നാലെ ക്രിക്കറ്റ് ലോകം ഏറെ ചര്‍ച്ച ചെയ്ത വിഷയമായിരുന്നു ഇത്.

നോക്കൗട്ട് മത്സരങ്ങളില്‍ കളി സമനിലയിലായാല്‍ സൂപ്പര്‍ ഓവറില്‍ കൂടുതല്‍ ബൗണ്ടറികള്‍ നേടുന്ന ടീം വിജയിക്കുമെന്ന നിയമമാണ് ഐസിസി പിന്‍വലിക്കുന്നത്. ഭാവിയില്‍ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റുകളില്‍ സെമി ഫൈനലിലും ഫൈനലിലും ടീമുകള്‍ അവരുടെ സൂപ്പര്‍ ഓവറുകളില്‍ ഒരേ റണ്‍സ് നേടിയാല്‍ ഒരു ടീം വിജയിക്കുന്നതുവരെ സൂപ്പര്‍ ഓവര്‍ ആവര്‍ത്തിക്കണമെന്നാണ് ഐസിസിയുടെ പുതിയ തീരുമാനം. ദുബായില്‍ നടന്ന ബോര്‍ഡ് മീറ്റിംഗുകള്‍ക്ക് ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

എതിര്‍ ടീമിനെക്കാള്‍ കൂടുതല്‍ റണ്‍സ് നേടുകയെന്ന ക്രിക്കറ്റിന്റെ അടിസ്ഥാന തത്വത്തിന് അനുസൃതമായാണ് ഈ മാറ്റം. ക്രിക്കറ്റ് കമ്മിറ്റിയും ചീഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയും പുതിയ സൂപ്പര്‍ ഓവര്‍ നിയമത്തെ അംഗീകരിച്ചതായി ഐസിസി പ്രസ്താവനയില്‍ പറഞ്ഞു. ട്വന്റി20, 50 ഓവര്‍ ലോകകപ്പുകളിലെ എല്ലാ മത്സരങ്ങള്‍ക്കും നിലവില്‍ സൂപ്പര്‍ ഓവര്‍ ബാധകമാണ്. മുന്‍പ് നോക്കൗട്ട് ഘട്ടങ്ങളില്‍ മാത്രമായിരുന്നു സൂപ്പര്‍ ഓവര്‍ കളിച്ചിരുന്നത്. ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങളില്‍ സൂപ്പര്‍ ഓവര്‍ സമനിലയിലായാല്‍ മത്സര ഫലവും സമനിലയില്‍ കലാശിച്ചതായി കണക്കാക്കും.

2019 ലോകകപ്പ് ഫൈനലില്‍ ബൗണ്ടറികളുടെ എണ്ണത്തിലാണ് ന്യൂസിലന്‍ഡിനെ കീഴടക്കി ആതിഥേയരായ ഇംഗ്ലണ്ട് കപ്പ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടും 241 റണ്‍സ് നേടിയതോടെ മത്സരം സമനിലയിലായി. തുടര്‍ന്ന് സൂപ്പര്‍ ഓവറില്‍ കീവിസ് നേടി 15 റണ്‍സ് തന്നെയാണ് ഇംഗ്ലണ്ടും നേടിയത്. സൂപ്പര്‍ ഓവറും സമനിലയിലായതോടെ ബൗണ്ടറികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ ഇതുപോലെയൊരു ഫലം നീതിപൂര്‍വകമാണെന്ന് പറയാനാവില്ലെന്ന് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ മത്സര ശേഷം തന്നെ അഭിപ്രായപ്പെട്ടിരുന്നു.

Share201TweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

Latest News

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies