സിയോള്‍: ഫുട്ബോള്‍ മത്സരത്തിനിറങ്ങുന്നത് ശത്രുത അതിരുകെട്ടിത്തിരിച്ച കൊറിയകള്‍.ദക്ഷിണകൊറിയയും ഉത്തരകൊറിയയും തമ്മിലുള്ള മത്സരമാണ് ഇന്ന് അരങ്ങേറുന്നത്. 2020 ലോകകപ്പിനായുള്ള യോഗ്യതാ മത്സരമാണ് നടക്കുന്നത്.കളി നടക്കുന്നതും ഉത്തരകൊറിയയിലെ പോങ്യാങിലാണെന്ന പ്രത്യേകതയുമുണ്ട്.
വളരെ ഗൗരവത്തിലാണ് ആതിഥേയരായ ഉത്തരകൊറിയ ഇന്നത്തെ കളിയെ കാണുന്നത്. ലോക ഫുട്ബോള്‍ ഫെഡറേഷനില്‍ ഇരുരാജ്യങ്ങളും അംഗങ്ങളാണ്. അതിനാല്‍ത്തന്നെ പരസ്പരം മത്സരിക്കേണ്ടത് ഫെഡറേഷന്റെ തീരുമാനമനുസരിച്ചാണ്.അന്താരാഷ്ട്ര ക്ലബ്ബുകളില്‍ കളിക്കുന്ന ഒരുതാരവും ഉത്തരകൊറിയക്കില്ല. എന്നാല്‍ ലോകം കാണാന്‍ സ്വാതന്ത്ര്യമുള്ള ദക്ഷിണകൊറിയയുടെ ക്യാപ്റ്റന്‍ ഹിയൂങ് മിന് ടോട്ടനത്തിന്റെ താരമാണ്. ബോര്ഡിയാക്സിന് വേണ്ടി കളിക്കുന്ന വാങ് യി ജോവും ജപ്പാനിലെ ഗാംബാ ഒസാക്കയ്ക്ക് വേണ്ടി കളിക്കുന്ന കിം യോംങ് വോനും മികച്ച താരങ്ങളാണ്.
ആരാധകര്‍ ഏറെയുണ്ടെങ്കിലും രാഷ്ട്രീയ അന്തരീക്ഷത്താല്‍ മാത്രം സൗഹൃദം അകന്നുപോകുന്ന കാഴ്ചയാണ് എവിടെയുമെന്ന് പെസഫിക് ഫോറം നിരീക്ഷകന് ആേ്രന്ദ അബ്രഹാമിയാന് പറഞ്ഞു.1990ലാണ് മുന്‍പ് ഇരുകൊറിയകളും കാല്‍പ്പന്തുകളിയില്‍ കളത്തിലിറങ്ങിയത്. എന്നാല്‍ വീണ്ടും അകല്‍ച്ച പതിവുപോലെ കൂടി.കഴിഞ്ഞ വര്‍ഷം ചെറിയ ചില കായികമത്സരങ്ങള്‍ നടന്നെങ്കിലും വീണ്ടും സൗഹൃദം മരവിച്ചു
രാത്രി എട്ടര മണിക്ക് നടക്കുന്ന കളികാണാന്‍ പക്ഷെ ലോകത്തിലാര്‍ക്കും യോഗമില്ല. ഉത്തരകൊറിയ കളികള്‍ സംപ്രേക്ഷണം ചെയ്യാന്‍ ഇതുവരെ അനുവദിച്ചിട്ടില്ല.മുന്‍പ് കളികളെല്ലാം ഉത്തരകൊറിയക്ക് പുറത്തോ അല്ലെങ്കില്‍ മറ്റേതെങ്കിലും രാജ്യത്തോ ആയിരിന്നു.2010 ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് ഇതിന് മുന്‍പ് ഷാന്‍ഹായിയില്‍ ഏറ്റുമുട്ടിയത്. ഇന്ന് ജയസാധ്യത തെക്കന്കൊറിയക്കൊപ്പമാണ്.ഒരു ആരാധകന് പോലും സ്വന്തംനാട്ടില്‍ നിന്നുണ്ടാകില്ല എന്ന് അറിഞ്ഞുകൊണ്ടാണ് ദക്ഷിണ കൊറിയ കളിക്കാനിറങ്ങുന്നത്.