ബാഴ്സലോണ: യൂറോപ്യന്‍ ലീഗുകളിലെ മികച്ച താരത്തിനുള്ള പുരസ്കാരം ബാഴ്സലോണ സൂപ്പര്‍ താരം ലയണല്‍ മെസിക്ക്. കരിയറില്‍ ആറാം തവണയാണ് മെസി യൂറോപ്യന്‍ ലീഗുകളിലെ മികച്ച ഗോള്‍ വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ഷൂ സ്വന്തമാക്കുന്നത്.
ബാഴ്സലോണയില്‍ നടന്ന ചടങ്ങില്‍ കുടുംബത്തോടൊപ്പമാണ് മെസി പങ്കെടുത്തത്. മക്കളായ തിയോഗോയും മറ്റിയോയും ചേര്‍ന്നാണ് മെസിക്ക് പുരസ്കാരം സമ്മാനിച്ചത്. 2018-19 സീസണില്‍ 36 ഗോളുകളാണ് മെസി നേടിയത്. പിഎസ്ജി താരം കീലിയന്‍ എംബാപ്പയെ പിന്തള്ളിയ മെസി തുടര്‍ച്ചയായ മൂന്നാം തവണയാണ് ഈ പുരസ്കാരത്തിന് അര്‍ഹനാകുന്നത്.
ഏറ്റവും കൂടുതല്‍ തവണ യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ സ്വന്തമാക്കിയ താരവും മെസി തന്നെയാണ്. യുവന്റസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ മെസി നേരത്തെ തന്നെ മറികടന്നിരുന്നു. ക്രിസ്റ്റിയാനോ നാല് തവണ ഗോള്‍ഡന്‍ ബൂട്ട് ജേതാവായിട്ടുണ്ട്.