ഹൈദരാബാദ്: പാനീയങ്ങള്‍ കുടിച്ച ശേഷം കപ്പുകള്‍ വലിച്ചെറിയുന്നവരാണ് പലരും. പരിസ്ഥിതിയെ കുറിച്ചും ചുറ്റുപാടിനെ കുറിച്ചുമെല്ലാം ചിന്തിക്കുന്നവരും പലപ്പോഴും ഇത് മറക്കാറാണ് പതിവ്. എന്നാല്‍ പാനീയങ്ങള്‍ കുടിച്ച ശേഷം കഴിച്ച് വിശപ്പ് മാറ്റാവുന്ന ഭക്ഷ്യയോഗ്യമായ കപ്പുകള്‍ പുറത്തിറക്കിയിരിക്കുകയാണ് ഹൈദരാബാദിലെ ഒരു സ്വകാര്യ കമ്പനി.
ചൂടായതു തണുത്തതുമായ എല്ലാ പാനീയങ്ങളും ഈ കപ്പില്‍ ഒഴിക്കാം. പാനീയം കുടിച്ച ശേഷം കഴിച്ച് വിശപ്പകറ്റുകയും ചെയ്യാം. ‘ഈറ്റ് കപ്പ്’ എന്നാണ് ഭക്ഷ്യയോഗ്യമായ ഈ കപ്പിന്റെ പേര്. പ്രകൃതിദത്തമായ ധാന്യങ്ങള്‍ ഉപയോഗിച്ചാണ് കപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. പ്രകൃതിയ്ക്കും മനുഷ്യനും ദോഷകരമാകുന്ന ഉല്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈറ്റ് കപ്പ് പുറത്തിറക്കിയതെന്ന് കമ്പനി പറയുന്നത്.
പേപ്പര്‍ പ്ലാസ്റ്റിക് കപ്പുകള്‍ പകരം ഈറ്റ് കപ്പുകള്‍ ഉപയോഗിക്കാം. കുതിരാതെ മൊരിഞ്ഞ രീതിയില്‍ തന്നെ കപ്പുകള്‍ ഭക്ഷിക്കാം. കൃത്രിമ കോട്ടിംഗ് ഉപയോഗിക്കാത്തതിനാല്‍ പാനീയത്തിന്റെ രുചിയില്‍ വ്യത്യാസം വരുകയോ ആരോഗ്യത്തിന് ഹാനീകരമാകുകയോ ചെയ്യില്ലെന്നാണ് കമ്പനിയുടെ അവകാശ വാദം.