ബാറ്റിംഗ് വെടിക്കെട്ടിന് തിരികൊളുത്തി റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് രോഹിത്; ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കിയ സിക്‌സര്‍ വീരുവിനുള്ള പിറന്നാള്‍ സമ്മാനമെന്ന് ആരാധകര്‍
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ബാറ്റിംഗ് വെടിക്കെട്ടിന് തിരികൊളുത്തി റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് രോഹിത്; ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കിയ സിക്‌സര്‍ വീരുവിനുള്ള പിറന്നാള്‍ സമ്മാനമെന്ന് ആരാധകര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2019, 04:39 pm IST
Facebook
Twitter
WhatsAppTelegram

റാഞ്ചി: വീരേന്ദര്‍ സേവാഗ് എന്ന നിര്‍ഭയനായ ഇന്ത്യന്‍ ഓപ്പണര്‍ വിരമിച്ചതിനു ശേഷം ഒഴിഞ്ഞു കിടന്ന സിംഹാസനത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്നയാളാണ് രോഹിത് ശര്‍മ്മ. എതിര്‍ ടീമിന്റെ ബൗളര്‍മാരെ നിര്‍ദാക്ഷിണ്യം പ്രഹരിച്ചിരുന്ന സേവാഗിന്റെ വിരമിക്കല്‍ ഇന്ത്യന്‍ ടീമിന് വലിയ നഷ്ടം തന്നെയായിരുന്നു. എന്നാല്‍ ഓരോ മത്സരം കഴിയുമ്പോഴും സേവാഗ് എന്ന പ്രതിഭയോട് സാദൃശ്യപ്പെടുത്താവുന്ന പ്രകടനമാണ് രോഹിത് പുറത്തെടുക്കുന്നത്.

സേവാഗിന്റെ ജന്മദിനമായ ഇന്ന് റാഞ്ചിയില്‍ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തില്‍ രോഹിത് ശര്‍മ്മ ഇരട്ട സെഞ്ച്വറി കുറിച്ചിരുന്നു. 255 പന്തുകള്‍ നേരിട്ട രോഹിത് 28 ബൗണ്ടറികളും 6 സിക്‌സറുകളുമുള്‍പ്പെടെ 212 റണ്‍സാണ് നേടിയത്. ലുന്‍ഗി എന്‍ഗിഡിയുടെ പന്തില്‍ സിക്‌സര്‍ പറത്തി അദ്ദേഹം ഇരട്ട സെഞ്ച്വറി കുറിച്ചപ്പോള്‍ ‘സേവാഗിന്റെ പിറന്നാള്‍ ദിനത്തില്‍ ഇതിലും മനോഹരമായ ആദരം നല്‍കാന്‍ സാധിക്കില്ല’ എന്ന് കമന്റേറ്റര്‍മാര്‍ വരെ പറഞ്ഞുപോയിരുന്നു. സികസര്‍ അടിച്ചാണ് സേവാഗ് തന്റെ ആദ്യ ട്രിപ്പിള്‍ സെഞ്ച്വറി കുറിച്ചിരുന്നത്.

മികച്ച ഫോം തുടരുന്ന രോഹിത് ഇതിനോടകം നിരവധി റെക്കോര്‍ഡുകളും തിരുത്തിക്കുറിച്ചു കഴിഞ്ഞു. ഒരു ടെസ്റ്റ് പരമ്പരയില്‍ 500ലധികം റണ്‍സ് നേടുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് രോഹിത് ശര്‍മ്മ. സുനില്‍ ഗവാസ്‌കര്‍, വീരേന്ദര്‍ സേവാഗ്, വിനോദ് മങ്കാദ്, ബുധി കുന്ദെരന്‍ എന്നിവരാണ് രോഹിത്തിന് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയത്.

ക്രിക്കറ്റ് ചരിത്രത്തില്‍ ടെസ്റ്റിലും ഏകദിന മത്സരങ്ങളിലും സച്ചിന്‍, സേവാഗ്, ക്രിസ് ഗെയ്ല്‍ എന്നിവര്‍ക്കു ശേഷം ഇരട്ട സെഞ്ച്വറി നേടുന്ന നാലാമത്തെ താരമാണ് രോഹിത്. ഏകദിനത്തില്‍ 3 ഇരട്ട സെഞ്ച്വറികള്‍ അദ്ദേഹം നേടിയിട്ടുണ്ട്.

ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡും രോഹിത്തിനെ തേടിയെത്തി. മൂന്നാം ടെസ്റ്റില്‍ ഒരു ഇന്നിംഗ്‌സ് കൂടി ബാക്കി നില്‍ക്കെ 19 സിക്‌സറുകളാണ് രോഹിത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സുകളിലും സെഞ്ച്വറി നേടിയ താരം റാഞ്ചിയിലും മൂന്നക്കം കടന്നതോടെ ഒരു ടെസ്റ്റ് പരമ്പരയില്‍ മൂന്നോ അതിലധികമോ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഓപ്പണറായി രോഹിത് മാറിയിരുന്നു. മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കറിന്റെ റെക്കോര്‍ഡിനൊപ്പമാണ് രോഹിത് ശര്‍മ്മയുടെ പേരും എഴുതിച്ചേര്‍ത്തിരിക്കുന്നത്.

Share
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies