ഇനി ബിയർ കുടിച്ചിട്ട് കുപ്പി എന്ത് ചെയ്യണമെന്ന് ഓർത്ത് ടെൻഷൻ വേണ്ട . ഉപയോഗം കഴിഞ്ഞ് കുപ്പി ചുരുട്ടി കൂട്ടി ദൂരത്തേക്ക് എറിഞ്ഞോളൂ .
അന്തർദേശീയ മദ്യനിർമാതാക്കളായ കാൾസ്ബെർഗാണ് പേപ്പർ ബിയർ ബോട്ടിലുകളെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. . 2015 മുതലുള്ള ഗവേഷണത്തിനൊടുവിലാണ് കമ്പനി ഈ പേപ്പർ ബോട്ടിലുകൾ നിർമ്മിച്ചത്.
ഗ്രീൻ ഫൈബർ ബോട്ടിൽ എന്നാണ് ഈ ബോട്ടിലുകൾക്ക് നൽകിയിരിക്കുന്ന പേര്. കുപ്പി നിർമിക്കാൻ ഉപയോഗിക്കുന്ന ഈ പേപ്പറുകൾ ബിയറിന്റെ രുചിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് കമ്പനി ഉറപ്പ് വരുത്തിയിട്ടുണ്ട് .
എന്നാൽ, ബോട്ടിൽ നിർമാണം വനനശീകരണത്തിന് കാരണമാകും എന്ന ആശങ്കയും പരിസ്ഥിതി പ്രവർത്തകർ ഉയർത്തുന്നുണ്ട്.