40 വയസ്സിനു താഴെയുള്ളവരിലും പിടിമുറുക്കി ഹാർട്ട് അറ്റാക്ക് . പുതിയ തലമുറയുടെ ഹൃദയാരോഗ്യം അപകടകരമാം വിധമാണെന്ന് ഡോക്ടർമാർ പറയുന്നു . ജീവിത ശൈലീ മാറ്റങ്ങളാണ് ഇത്തരത്തിൽ ഹൃദയത്തിന്റെ തകരാറിന് വരുത്തുന്നത് .
ഹൃദയത്തിന്റെ പ്രവർത്തനത്തെ താറുമാറാക്കുന്ന ഒട്ടേറെ ഘടകങ്ങളുണ്ട് . അതിൽ പ്രധാനമാണ് പ്രമേഹം . തെറ്റായ ആഹാര ക്രമത്തിലൂടെ ലഭിക്കുന്ന സമ്മാനം അതാണ് പ്രമേഹം . ബർഗർ , പിസ തുടങ്ങിയ ന്യൂ ജൻ ആഹാരങ്ങൾക്കൊപ്പം വ്യായാമ രഹിതമായ ജീവിതവും ഇതാണ് പ്രമേഹം സമ്മാനിക്കുന്നത് . പലരും ഹൃദയാഘാതം വന്ന് ആശുപത്രികളിൽ എത്തുമ്പോഴാണ് തങ്ങൾക്ക് പ്രമേഹം ഉള്ളതായി മനസ്സിലാക്കുന്നത് . കൃത്യമായ മെഡിക്കൽ പരിശോധനകളിലൂടെ പ്രമേഹം കണ്ടെത്തി ചികിത്സിക്കാനാകും .
2006 നു ശേഷം ഓരോ വർഷവും 40 വയസ്സിൽ താഴെയുള്ളവരിൽ ഹൃദയാഘാത സാദ്ധ്യത 2 ശതമാനം വീതം കൂടി വരികയാണ് . മാനസിക സമ്മർദ്ദവും ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും . പൊതുവെ സ്ത്രീകളിൽ ഉണ്ടാകുന്ന മാനസിക സമ്മർദ്ദം അറ്റാക്കിനുള്ള സാദ്ധ്യത ഏറ്റുന്നതാണ് .
സിഗററ്റും ,മദ്യവുമാണ് ഹാർട്ട് അറ്റാക്കിലെ മറ്റൊരു വില്ലൻ . ക്രമാതീതമായി ശരീരത്തിലെത്തുന്ന നിക്കോട്ടിനും ,ആൽക്കഹോളും ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും . അമിത വണ്ണവും ഹാർട്ട് അറ്റാക്കിന്റെ മറ്റൊരു കാരണമാണ് . പുതിയ തലമുറയിലെ ക്രമം തെറ്റിയ ആഹാര രീതികളാണ് അമിത വണ്ണത്തിനു കാരണം .
യുവതലമുറയിലെ ഹൃദയാരോഗ്യത്തെ സംബന്ധിച്ച് ബോസ്റ്റണിലെ ഹാർവാർഡ് സ്ക്കൂളാണ് പഠനങ്ങൾ നടത്തിയത് .