ഹോങ്കോംഗ് : ഹോങ്കോംഗിൽ വലിയ പ്രക്ഷോഭത്തിന് കാരണമായ കുറ്റവാളി കൈമാറ്റ ബിൽ ഔദ്യോഗികമായി പിൻവലിച്ചു. ബിൻ പിൻവലിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയെങ്കിലും ഔദ്യോഗികമായി പിൻവലിച്ചത് ഇപ്പോഴാണ്.കുറ്റവാളികളെ വിചാരണയ്ക്കായി ചൈനയക്ക് കൈമാറുന്നതിന് അനുമതി നല്കുന്ന ബില്ലാണ് കുറ്റവാളി കൈമാറ്റബില്‍.
ചൈനയുടെ പിന്തുണയോടെ ഹോങ്കോങ് ഭരിക്കുന്ന കാരി ലാം ആണ് കുറ്റവാളി കൈമാറ്റ ബില്‍ കൊണ്ടുവന്നത്.ബില്ലിനെതിരെ വലിയ ജനകീയ പ്രക്ഷോഭമാണ് ഹോങ്കോംഗില്‍ ഉയര്‍ന്ന് വന്നിരുന്നത്. പതിനായിരക്കണക്കിന് ജനങ്ങളാണ് ബില്ല് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നത്. നിരവധി തവണ പ്രക്ഷോഭം അടിച്ചമര്‍ത്താനുള്ള ശ്രമം ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായെങ്കിലും സമരവുമായി ഹോങ്കോംഗ് ജനത മുന്നോട്ട് പോകുകയായിരുന്നു.