തിരുവനന്തപുരം: എം.ജി. സര്‍വകലാശാലയിലെ മാര്‍ക്ക് ദാന വിവാദത്തില്‍ സര്‍വകലാശാല നാളെ അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ചേരും. മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് വ്യാപക പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് അടിയന്തര സിന്‍ഡിക്കേറ്റ് ചേരാന്‍ തീരുമാനിച്ചത്. വിഷയത്തില്‍ സര്‍വകലാശാല ഉടന്‍ നടപടി സ്വീകരിക്കുമെന്നാണ് സൂചന. നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ അനൗദ്യോഗികമായി സര്‍വകലാശാലയെ നിലപാട് അറിയിച്ചു.
വിഷയത്തില്‍ തുടര്‍ നടപടികള്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ അടുത്ത സിന്‍ഡിക്കേറ്റില്‍ തീരുമാനിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. പ്രോ വൈസ് ചാന്‍സലറുടെ അദ്ധ്യക്ഷതയിലായിരിക്കും സിന്‍ഡിക്കേറ്റ് ചേരുന്നത്. മാര്‍ക്ക് ദാനം പിന്‍വലിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എം.ജി. സര്‍വകലാശാല വൈസ് ചാന്‍സലറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. വിവാദ മാര്‍ക്ക് ദാനത്തില്‍ വിശദീകരണം നല്‍കണമെന്നാണ് ഗവര്‍ണര്‍ വൈസ് ചാന്‍സലറോട് ആവശ്യപ്പെട്ടത്.