114-)0 ജന്മദിനം ആഘോഷിച്ചതിന്റെ എട്ടാം നാൾ ലോക മുത്തച്ഛൻ ഗുസ്താവ് ഗെർനെത്ത് എന്ന ജർമൻകാരൻ യാത്രയായി . ഇക്കഴിഞ്ഞ പതിനഞ്ചിനായിരുന്നു ഗെർനെത്തിന്റെ 114-)0 പിറന്നാൾ . സർക്കാർ ചിലവിലാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത് .
സാക്സൻ അൻഹാൾട്ടനിലെ ഹാവൽ ബർഗ് നഗരത്തിൽ കൊച്ചുമക്കൾക്കൊപ്പമായിരുന്നു ഗെർനത്തിന്റെ താമസം . അവിടെ വച്ച് തന്നെയായിരുന്നു അന്ത്യവും .
കഴിഞ്ഞ രണ്ട് ദിവസമായി മുത്തച്ഛൻ നടക്കാൻ ബുദ്ധിമുട്ട് കാണിച്ചിരുന്നതായി കൊച്ചുമകൾ ക്രിസ്റ്റീന പറഞ്ഞു. വൈകിട്ട് ഭക്ഷണം കഴിച്ചെങ്കിലും പതിവായുള്ള ടിവി കാണലും മറ്റും ഉണ്ടായിരുന്നില്ല . പെട്ടെന്ന് ആരോഗ്യനില വഷളായി . ഡോക്ടർമാർ ഓടിയെത്തിയപ്പോഴേയ്ക്കും മുത്തച്ഛൻ യാത്രയായിരുന്നു .
ഒരു ആശുപത്രിയിലോ വൃദ്ധസദനത്തിലോ കിടന്ന് അന്ത്യം ഉണ്ടാകരുതെന്ന് ആഗ്രഹിച്ചിരുന്നതായും അതുപോലെ തന്നെ സംഭവിച്ചുവെന്നും കൊച്ചുമക്കൾ പറഞ്ഞു . ഗെർനത്തിന്റെ സംസ്ക്കാരം സർക്കാർ ബഹുമതികളോടെ നടക്കും .