ന്യൂഡല്‍ഹി: 83 തേജസ് ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് (എല്‍സിഎ) സ്വന്തമാക്കാനൊരുങ്ങി ഇന്ത്യന്‍ വ്യോമസേന. ഇതു സംബന്ധിച്ച് വ്യോമസേനയും ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡും(എച്ച് എ എല്‍) തമ്മില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായി. വിമാനത്തിന്റെ വിലയെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടന്നു വരുകയാണെന്നും ഉടന്‍ കരാറില്‍ ഒപ്പിടുമെന്നും പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.
83 എല്‍ സി എ മാര്‍ക്ക് 1 എ വിമാനത്തിന്റെ വില 45,000 കോടി രൂപയാണെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ കോസ്റ്റ് കമ്മിറ്റി നിര്‍ണയിച്ചിരിക്കുന്നത്. തേജസ് വിമാനത്തിന്റെ നൂതന പതിപ്പാണ് എല്‍സിഎ മാര്‍ക്ക് 1 എ. പുതിയ എല്‍സിഎ മാര്‍ക്ക് 1 എ വിമാനത്തില്‍ മുന്‍ എല്‍സിഎകളേക്കാള്‍ നൂതന ഏവിയോണിക്സും റഡാറുകളും ഉണ്ടായിരിക്കും.