ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പത്താം നാളിലെ കളികളില്‍ മാഞ്ചസ്റ്റര്‍ സിറ്റിയ്‌ക്കും ചെല്‍സിക്കും ജയം. മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ആസ്റ്റണ്‍ വില്ലയെ തറപറ്റിച്ചതെങ്കില്‍ ചെല്‍സി രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് ബേണ്‍ലിയെ തകര്‍ത്തു.ലിസെസ്റ്റര്‍ സിറ്റി സതാംപ്ടണിനെ 9 ഗോളുകളുടെമഴയില്‍ മുക്കിയതാണ് ഇന്നലെ തരംഗമായത്.
മാഞ്ചസ്റ്റര്‍ സിറ്റിക്കായി ആദ്യപകുതിയില്‍ റഹീം സ്റ്റെര്‍ലിംഗാണ് ആദ്യ ഗോള്‍ നേടിയത്.46-ാം മിനിറ്റിലായിരുന്നു ഗോള്‍.തുടര്‍ന്ന് രണ്ടാം പകുതിയില്‍ മൂന്ന് തവണകൂടി സിറ്റി എതിരാളികളുടെ വലചലിപ്പിച്ചു.65-ാം മിനിറ്റില്‍ ഡേവിഡ് സില്‍വ, 70-ാം മിനിറ്റില്‍ ഇകായ് ഗുഡോഗനും 87-ാം മിനിറ്റില്‍ ഫെര്‍ണാണ്ടിനോയും ഗോളുകള്‍ നേടി. ചുവപ്പ്കാര്‍ഡ് കണ്ടതിനാല്‍ ഫെര്‍ണാണ്ടിനോയ്‌ക്ക് അടുത്ത കളിയില്‍ കളിക്കാനാകില്ല.
ചെല്‍സി ബേണ്‍ലി മത്സരം അത്യന്തം ആവേശകരമായിരുന്നു. ഇരുപകുതികളിലുമായി നാലു ഗോളുകളടിച്ച് നീലപ്പട തകര്‍ത്താടിയപ്പോള്‍ അവസാന നിമിഷം തുടര്‍ച്ചയായി രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് ബേണ്‍ലി ആരാധകര്‍ക്ക് ആശ്വാസം പകര്‍ന്നു.ഹാട്രിക് നേടിയ ക്രിസ്റ്റ്യന്‍ പുലിസിക് 21,45,56 മിനിറ്റുകളിലാണ് കളം നിറഞ്ഞത്. വില്ലിയന്‍ 58-ാം മിനിറ്റിലും ഗോള്‍ നേടി.ബേണ്‍ലിക്കുവേണ്ടി റോഡ്രിഗസ് 86-ാം മിനിറ്റിലും മൂന്ന് മിനിറ്റിന് ശേഷം മെക്‌നീല്‍ രണ്ടാം ഗോളും നേടി.
മറ്റു മല്‍സരങ്ങളില്‍ ലിസിസ്റ്റര്‍ സിറ്റിയുടെ ഗോള്‍ മഴയില്‍ സതാംപ്ടണ്‍ ഒഴുകിപ്പോയി. എതിരില്ലാത്ത 9 ഗോളുകളാണ് ലിസിസ്റ്റര്‍ സിറ്റി എതിരാളികളുടെ വലയില്‍ അടിച്ചുകയറ്റിയത്.ആയോസ് പെരസും(19′,39′,57′) ജാമി വാര്‍ഡിയും(45′,58′,94′) ഹാട്രിക്കുകള്‍ നേടിയപ്പോള്‍ ചില്‍വെല്‍(10′),ടിയെല്‍മാന്‍സ്(17′)ജെയിംസ് മാഡിസണ്‍(85′) എന്നിവര്‍ ഗോളുകള്‍ നേടി.
ഫലം കണ്ട അടുത്ത മല്‍സരത്തില്‍ ബ്രൈറ്റണ്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് എവര്‍ട്ടണിനെ തോല്‍പ്പിച്ചു.ശനിയാഴ്ച രാത്രിലിലെ വാട്‌ഫോര്‍ഡ്-ബേണ്‍മൗത്ത് മല്‍സരം ഗോള്‍രഹിത സമനിലയിലും വെസ്റ്റ് ഹാം ഷെഫ് യുണൈറ്റഡ് മല്‍സരം ഒരോ ഗോള്‍ വീതം അടിച്ച് സമനിലയിലും പിരിഞ്ഞു.
ഇന്ന് വമ്പന്മാരായ ലിവര്‍പൂള്‍ – ടോട്ടനം മത്സരമാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്.മറ്റ് മല്‍സരങ്ങളില്‍ ആഴ്‌സണല്‍ ക്രിസറ്റ്ല്‍ പാലസ് മല്‍സരവും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നോര്‍വിച്ച് സിറ്റിക്കെതിരെയും ഇറങ്ങും.അവശേഷിക്കുന്ന മല്‍സരം ന്യൂകാസിലും വൂള്‍വ്‌സും തമ്മില്‍ നടക്കും.















