മുംബൈ: മുഹൂര്‍ത്ത വ്യാപാരത്തിന് നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 339 പോയന്റ് നേടത്തോടെ 39,397ല്‍ എത്തി. നിഫ്റ്റി 78 പോയന്റ് ഉയര്‍ന്ന് 11662ലാണ് വ്യാപാരം നടക്കുന്നത്. പ്രീ ഓപ്പണ്‍ സെഷനില്‍ നിഫ്റ്റി 11,700 പോയിന്റ്, സെന്‍സെക്‌സ് 400 പോയിന്റ് ഉയര്‍ന്നു.
ടാറ്റ മോട്ടോഴ്‌സ്, യെസ് ബാങ്ക്, ഐഷര്‍ മോട്ടോഴ്‌സ്, കോള്‍ ഇന്ത്യ, ഇന്‍ഫോസിസ്, ഐടിസി, ടെക് മഹീന്ദ്ര, അള്‍ട്ര ടെക് സിമെന്റ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
മുഹൂര്‍ത്ത വ്യാപാരം 6.15നാണ് ആരംഭിച്ചത്. 7.15 വരെ വ്യാപാരം തുടരും. ഹിന്ദു കലണ്ടര്‍ പ്രകാരം ദീപാവലിക്കാണ് പുതിയ വര്‍ഷം ആരംഭിക്കുന്നത്. ദീപാവലി ദിനത്തില്‍ ഓഹരി വ്യാപാരം നടത്തിയാല്‍ വര്‍ഷം മുഴുവന്‍ ഐശ്വര്യവും സമ്പത്തും ഉണ്ടാകുമെന്നാണ് വിശ്വാസം.















