ലണ്ടന്‍: പ്രീമിയര്‍ ലീഗിലെ തണുപ്പന്‍ പ്രകടനങ്ങള്‍ക്കൊടുവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഉശിരന്‍ജയം.ഇന്നലെ നടന്ന മത്സരത്തില്‍ നോര്‍വിച്ച് സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മാന്യൂ തകര്‍ത്തത്.മറ്റ് മല്‍സരങ്ങളില്‍ ആഴ്സണലിനെ ക്രിസ്റ്റല്‍ പാലസ് സമനിലയില്‍ തളച്ചു(2-2).ന്യൂകാസില്‍ വൂളവ്സ് മത്സരവും സമനിലയില്‍ പിരിഞ്ഞു(1-1).
ആദ്യപകുതിയില്‍ രണ്ടുഗോളുകളടിച്ച് മുന്നില്‍ നിന്ന യുണൈറ്റഡ് രണ്ടാം പകുതിയിലും ഒരു ഗോള്‍കൂടി നേടി.കളിയുടെ അവസാന നിമിഷത്തില്‍ നോര്‍വിച്ച് സിറ്റി ആശ്വാസ ഗോള്‍ നേടി.കളിയുടെ 21-ാം മിനിറ്റിലാണ് മാഞ്ചസ്റ്ററിനായി ടോമിനായ് ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് 10 മിനിറ്റിനുള്ളില്‍ മാര്‍ക്കസ് റാഷ്ഫോഡ് ലീഡ് ഉയര്‍ത്തി.രണ്ടാം പകുതിയുടെ 73-ാം മിനിറ്റില്‍ ജയം ആധികാരിമാക്കും വിധം ആന്റണി മാര്‍ഷ്യല്‍ മൂന്നാം ഗോള്‍ നേടി.ഇരുപകുതിയിലും ഇരുടീമുകളും ഏതാണ്ട് തുല്യമായി പന്ത് കൈവശം വച്ചുവെങ്കിലും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മാഞ്ചസ്റ്റര്‍ വിജയിച്ചു.കളിയിലുടനീളം 21ഓളം ഷോട്ടുകളാണ് മാഞ്ചസ്റ്റര്‍ താരങ്ങളുതിര്‍ത്തത്.
കളിയുടെ ആദ്യ പത്തുമിനിറ്റിനുള്ളില്‍ ആഴ്സണല്‍ നേടിയ ഇരട്ടഗോളുകളെ രണ്ടുപകുതിയിലായി ക്രിസ്റ്റല്‍ പാലസ് പ്രതിരോധിച്ച് സമനില നേടി. ഏഴാം മിനിറ്റില്‍ സോക്രാട്ടീസാണ് ആഴ്സണലിനായി ആദ്യഗോള്‍ നേടിയത്.തുടര്‍ന്ന് ഡേവിഡ് ലൂയിസ് 9-ാം മിനിറ്റില്‍ രണ്ടാം ഗോളും നേടി.ആദ്യപകുതിയില്‍ത്തന്നെ തുടര്‍ച്ചയായി അവസരങ്ങള്‍ കാത്തിരുന്ന പാലസിന് വഴിതുറന്നു. 32-ാം മിനിറ്റില്‍ ലൂക്ക മിലിവോയെവിക്കോയാണ് പാലസിന് ആദ്യഗോള്‍ നേടിക്കൊടുത്തത്.രണ്ടാം പകുതിയില്‍ 52-ാം മിനിറ്റില്‍ ആഴ്സണലിന്റെ ജയ സാധ്യത തകര്‍ത്തുകൊണ്ട് ജോര്‍ദ്ദാന്‍ സമനില പിടിച്ചു.
മൂന്നാം മത്സരത്തില്‍ ന്യൂകാസിലിനെ വൂള്‍വ്സ് സമനിലയില്‍ തളച്ചു. ആദ്യപകുതിയിലെ 37-ാം മിനിറ്റില്‍ ജമാലാണ് ന്യൂകാസിലിനായി ലീഡ് നേടി.രണ്ടാം പകുതിയുടെ 73-ാം മിനിറ്റില്‍ ജോണി വൂള്‍വ്സിനായി സമനില ഗോള്‍ നേടി. പത്തുകളികള് വീതം പൂര്‍ത്തിയാക്കിയപ്പോള്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും ഒന്നും രണ്ടും സ്ഥാനത്താണുള്ളത്.അഞ്ചാം സ്ഥാനത്തുള്ള ആള്സണലിനേയും തൊട്ടുമുകളിലുള്ള ചെല്‍സിയെയും പിന്തള്ളി ലിസെസ്റ്റര്‍ സിറ്റി മൂന്നാം സ്ഥാനത്ത് കയറി.മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 7ഉം ടോട്ടനം 11ഉം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.















