കൊച്ചി : സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ നാളെ പ്രഖ്യാപിക്കും.20 അംഗ ടീമാണ് നാളെ പ്രഖ്യാപിക്കുന്നത്.കഴിഞ്ഞ രണ്ടുമാസമായി ടീം തിരഞ്ഞെടുപ്പിന്റെ ഭാഗമായി കൊച്ചിയില്‍ ക്യാംപ് നടന്നുവരികയായിരുന്നു.സാധാരണ പരിശീല ക്യാമ്പിനപ്പുറം മികച്ച പ്രൊഫണല്‍ ക്ലബ്ബുകളുമായും സന്നാഹ മത്സരം നടത്തിയത് നിലവിലെ താരങ്ങള്‍ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.
60 പേരാണ് ക്യാമ്പിലുള്ളത്.എഫ് സി ഗോവ,കേരള ബ്ലാസ്റ്റേഴ്സ്,ഗോകുലം എഫ്സി, കേരള പോലിസ്, വിവിധ കോളജ് ടീമുകള്‍ എന്നിവരുമായി കേരള ടീം സന്നാഹ മല്‍സരം നടത്തിയിരുന്നു.ഇതില്‍ നിന്ന് 20 പേരെ തിരഞ്ഞെടുക്കുമെന്നാണറിവ്.
അടുത്തമാസം അഞ്ച് മുതല്‍ ദക്ഷിണമേഖലാ യോഗ്യതാ മത്സരം നടക്കും. കേരളം, ആന്ധ്രാ,തമിഴ്‌നാട്,പോണ്ടിച്ചേരി,കര്‍ണാടക,തെലുങ്കാന എന്നിവരാണ് മറ്റ് ടീമുകള്‍. ആന്ധ്രയും തമിഴ്‌നാടും അടങ്ങുന്ന ഗ്രൂപ്പിലാണ് കേരളവും ഉള്ളത്. കേരളത്തിന്റെ ആദ്യമത്സരം ആന്ധ്രക്കെതിരെയാണ്.
നിലവില്‍ ക്യാമ്പ് നടക്കുന്നത് എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലാണ്.നവംബര്‍ ഒന്ന് മുതല്‍ ക്യാമ്പ് കോഴിക്കോടേക്ക് മാറ്റും.കഴിഞ്ഞ സീസണില്‍ സര്‍വ്വീസസാണ് സന്തോഷ് ട്രോഫി നേടിയത്.2017 ല്‍ കേരളമായിരുന്നു ചാമ്പ്യന്മാര്‍.















