ലിവര്‍പൂള്‍: ലീഗ് കപ്പില്‍ ആഴ്സണലിനെ മറികടന്ന് സ്വന്തം തട്ടകത്തില്‍ ലിവര്‍പൂളിന്റെ ജയം. നിശ്ചിത സമയത്ത് ഇരുടീമുകളും 5 ഗോളുകള്‍ വീതം അടിച്ചതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് വിജയിയെ തീരുമാനിച്ചത്. 5-4ന് ലിവര്‍പൂള്‍ ആഴ്സണലിനെ വീഴ്ത്തി ജയം സ്വന്തമാക്കി.
കളിയുടെ അവസാന നിമിഷം വരെ വിജയം കയ്യിലാക്കി മുന്നേറിയ ആഴ്സണല്‍ പക്ഷെ ഇഞ്ച്വറി ടൈമില്‍ 5-5ന്റെ സമനിലയില്‍ കുരുങ്ങി വീഴുകയായിരുന്നു. സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ ആവേശത്തോടെ കളിച്ച ചുവപ്പന്‍ പടയ്ക്ക് ആഴ്സണല്‍ കനത്ത വെല്ലുവിളി തന്നെയാണുയര്‍ത്തിയത്.വിജയം എവിടേയ്ക്കും മറിയാം എന്ന നിലയില്‍ ലിവര്‍പൂള്‍ ആ ഭാഗ്യം സ്വന്തമാക്കി.
ആദ്യ ഗോള്‍ ലിവര്‍പൂളിന്റെ വകയായിരുന്നു.ആഴ്സണലിന്റെ പിഴവ് സെല്‍ഫ് ഗോളായി മാറി.ആഴ്സണല്‍ പ്രതിരോധ നിരയിലെ താരം മുസ്ഥഫിയുടെ ഗോളാണ് സ്വന്തം വലയില്‍ത്തന്നെ പതിച്ചത്.റിയാന്‍ ബ്രോസ്ര്റ്ററുടെ ക്രോസ്സ് തടയാന്‍ ശ്രമിച്ചത് ഗോളിയെ മറികടന്ന് സെല്‍ഫ് ഗോളായിമാറി.എന്നാല്‍ ഇരമ്പിക്കയറി ആഴ്സണല്‍ പകരം വീട്ടി.19-ാം മിനിറ്റില്‍ ലൂക്കാസ് ടൊറീറ സമനില പിടിച്ചു.തുടര്‍ന്ന് ആഴ്സണല്‍ കളം കയ്യടക്കുകയായിരുന്നു.
മാര്‍ട്ടിനെല്ലിയുടെ ഇരട്ട ഗോളുകള്‍ ഗ്യാലറിയെ ഇളക്കിമറിച്ചു.26-ാം മിനിറ്റിലും 36-ാം മിനിറ്റിലും മാര്‍ട്ടിനെല്ലി ലിവര്പ്പീളിന്റെ വലതുളച്ചു.3-1 ല്‍ നില്‍ക്കെ ആദ്യപകുതിയുടെ അവസാന നിമിഷങ്ങളില്‍ 43-ാം മിനിറ്റില്‍ ലിവര്‍പൂള്‍ ഒരു ഗോള്‍ തിരിച്ചടിച്ചു.(2-3)എന്നാല്‍ രണ്ടാം പകുതിയുടെ തുരക്കത്തില് 54-ാം മിനിറ്റില്‍ നൈല്‍സ് ആഴ്സണലിന്റെ ലീഡ് കൂട്ടി.(4-2).എന്നാല്‍ വിട്ടുകൊടുക്കാന്‍ തയ്യാറാല്ലായിരുന്ന ലിവര്‍പൂള്‍ ചേംബര്‍ലൈനിലൂടെ ഗോള്‍ നില 3-4ലേക്ക് ചുരുക്കി.കളിയുടെ ഗതിവേഗം കൂട്ടി ലിവര്‍പൂള്‍ ആരാധകരെ ആവേശക്കൊടുമുടികയറ്റി 62-ാം മിനിറ്റില്‍ ഓറിഗിയിലൂടെ സമനിലപിടിച്ചു.
എന്നാല്‍ കളി അവിടെ തീര്‍ന്നില്ല.ലിവര്‍പൂളിനെ അമ്പരിപ്പിച്ച് വില്ലോക്കിലൂടെ 70-ാം മിനിറ്റില്‍ ആഴ്സണല്‍ 5-4ന്റ ലീഡ് നേടി. പ്രതിരോധം ശക്തമാക്കിയതോടെ ഗോള്‍ തിരിച്ചടിക്കാനാകാതെ ലിവര്‍പൂള്‍ വിഷമിച്ചു. എന്നാല്‍ ഭാഗ്യം ആതിഥേയരെ തുണച്ചു. 94-്ാം മിനിറ്റിലെ അധിക സമയത്ത് ഓറിഗി ല്ിവര്പീളിനെ 5-5ല്‍ എത്തിച്ചു.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഗോളി കോമിന് കെല്ലറുടെ സമയോചിതമായ മികവില്‍ 5-4ന് ആഴ്സണലിനെ മുട്ടുകുത്തിച്ച് ലിവര്‍പൂളിന് ജയം നല്കി.















