Health

കൗമാരക്കാരായ കുട്ടികള്‍ക്ക് ശരിയായ ഭക്ഷണരീതിയും വ്യായാമവും ഇല്ല:അമിതവണ്ണവും, അനാരോഗ്യവും കൂടുന്നു: നീതി ആയോഗ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി;ഇന്ത്യയിലെ 243 ദശലക്ഷം കൗമാരക്കാരില്‍ പകുതിയും അമിതഭാരമുള്ളവരോ മെലിഞ്ഞശരീരത്തോട് കൂടിയവരോ ആണെന്ന് നീതി ആയോഗ് റിപ്പോര്‍ട്ട്. 10-19 വയസ്സിനിടയിലുള്ളവരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. ചിലര്‍ ഭക്ഷണപ്രിയരോ മറ്റു ചിലര്‍ അനാവശ്യമായി പട്ടിണി അനുഭവിക്കുന്നവരോ ആണെന്നാണ് നീതി ആയോഗ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

കൗമാരക്കാര്‍ക്കിടയില്‍ പ്രമേഹം, ഹൃദ്രോഗങ്ങള്‍, അപകടകരമായ മറ്റ് ശാരീരിക പ്രശ്‌നങ്ങള്‍ എന്നിവയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. 80% കൗമാരക്കാര്‍ അനാവശ്യമായി പട്ടിണി അനുഭവിക്കുന്നവരാണ്. അയണ്‍, ഫോളേറ്റ്, സിങ്ക്, വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി 12, വിറ്റാമിന്‍ ഡി തുടങ്ങിയ ഒന്നോ അതിലധികമോ പോഷകങ്ങളുടെ കുറവ് എല്ലാവരിലും കാണപ്പെടുന്നതായാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കൗമാരക്കാരുടെ ഭക്ഷണരീതികള്‍, പോഷകാഹാരക്കുറവ് എന്നിവയിലും കാലത്തിനനുസരിച്ച് മാറ്റം വരുന്നതായാണ് നീതി ആയോഗ് പറയുന്നത്.

Loading...

ഇന്നത്തെ കുട്ടികള്‍ നാളത്തെ പൗരന്‍മാരാണ്, വിവിധ പദ്ധതികളിലുടെ കൗമരക്കാരുടെ ഭക്ഷണ ശീലങ്ങളില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്നുണ്ടെന്നും നീതി ആയോഗ് അംഗം ഡോ.വി കെ പോള്‍ പറഞ്ഞു.

ഇന്ത്യയിലെ മിക്കവാറും എല്ലാ കൗമാരക്കാര്‍ക്കും അനാരോഗ്യകരമോ മോശമായതോ ആയ ഭക്ഷണക്രമങ്ങള്‍ ഉണ്ട്. ഇതാണ് പോഷകാഹാരക്കുറവിന്റെ പ്രധാന കാരണമെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. സമഗ്ര ദേശീയ പോഷകാഹാര സര്‍വേ (സിഎന്‍എസ്എസ്) അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ടിന്റെ കണ്ടെത്തലുകള്‍. എന്‍ടിഐ ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍, അംഗം ഡോ. വി കെ പോള്‍, സിഇഒ അമിതാഭ് കാന്ത്, നീതി ആയോഗ് ഉപദേഷ്ടാവ് അലോക് കുമാര്‍,വനിതാ-ശിശു വികസന മന്ത്രാലയം സെക്രട്ടറി രബീന്ദ്ര പന്‍വാര്‍, യുനിസെഫിലെ ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെയുള്ള ഉന്നതതല യോഗത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

10% ആണ്‍കുട്ടികളും പെണ്‍കുട്ടികളും മാത്രമാണ് പഴങ്ങളും മുട്ടകളും ദിവസേന കഴിക്കുന്നതായി കാണാന്‍ സാധിച്ചതെന്നും  പഠനത്തില്‍ വ്യക്തമാക്കുന്നു. 25% ത്തില്‍ കൂടുതല്‍ കൗമാരക്കാര്‍ ആഴ്ചയില്‍ ഒരിക്കല്‍ പോലും ഇലക്കറികള്‍ കഴിച്ചിട്ടില്ല, അതേസമയം പാല്‍ ഉല്‍പന്നങ്ങള്‍ 50% കൗമാരക്കാര്‍ ദിവസവും ഉപയോഗിക്കുന്നു.

”രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്ന സാമ്പത്തിക ശക്തിയില്‍ ഉള്‍പ്പെടെ കൗമാരക്കാര്‍ നാളെ വലിയ പങ്ക് നിര്‍വ്വഹിക്കേണ്ടവരാണ്’. ഇന്ന്, ഇന്ത്യയിലെ ഓരോ സംസ്ഥാനത്തും 10-19 വയസ് പ്രായമുള്ള കുട്ടികള്‍ക്ക് പ്രമേഹത്തിനും ഹൃദ്രോഗത്തിനും ഉള്ള സാധ്യത കൂടുതലാണ്.  വറുത്ത ഭക്ഷണം, ജങ്ക് ഫുഡ്, മധുരപലഹാരങ്ങള്‍, എയറേറ്റഡ് പാനീയങ്ങള്‍ എന്നിവയുടെ അമിതമായ ഉപയോഗവും കൗമാരക്കാരെ അസുഖങ്ങളിലേക്കേ് തള്ളിവിടുന്നു .

ദിവസവും ഒരു മണിക്കൂറെങ്കിലും എല്ലാ പെണ്‍കുട്ടികളും ആണ്‍കുട്ടികളും സ്പോര്‍ട്സും വ്യായാമവും ചെയ്യണമെന്ന് നീതി ആയോഗ് ശുപാര്‍ശചെയ്യുന്നു .കൗമാരക്കാരായ പെണ്‍കുട്ടികള്‍ പ്രതിദിനം 10 മിനിറ്റ് മാത്രമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്നതെന്നും റിപ്പോര്‍ട്ട് കണ്ടെത്തുന്നു.

77 Shares

Scroll down for comments

Loading...

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close