പാരീസ്: റാഫേല്‍ നദാലും നൊവാക് ജോക്കോവിച്ചും പാരീസ് മാസ്റ്റേഴ്‌സ് എടിപി ടൂര്‍ണ്ണമെന്റിന്റെ സെമിയില്‍ കടന്നു. ഇവര്‍ക്കൊപ്പം ബള്‍ഗേറിയയുടെ ദിമിത്രോവും ക്യാനഡയുടെ ഷാപാവേലോവും സെമിയിലെത്തി.
ലോക ഒന്നാം നമ്പര്‍ സ്ഥാനം തിരികെപിടിച്ചുകൊണ്ടാണ് നദാല്‍ ക്വാര്‍ട്ടറില്‍ ജോ വില്‍ഫ്രഡ് സോംഗയെ 7-6,6-1ന് തകര്‍ത്തത്.അതേസമയം സ്റ്റിസ്റ്റിപാസ്സിനെ നേരിട്ടുകള്‍ക്കുള്ള സെറ്റുകള്‍ക്ക് തോല്പിച്ചാണ് ടോപ്പ് സീഡ് ജോക്കോവിച്ച് സെമിയില്‍ കടന്നത്.കഴിഞ്ഞതവണ കിരീടം കൈവിട്ടത് തിരികെപിടിക്കാനുള്ള് ജോക്കോവിച്ചിന്റെ കുതിപ്പിന് നദാല്‍ ശക്തമായ തടസ്സമാകും.
നദാല്‍- സോംഗാ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ടൈബ്രക്കറിലേക്ക് നീങ്ങിയ ആദ്യസെറ്റ് പിടിച്ച നദാല്‍ രണ്ടാം സെറ്റില്‍ കണ്ണടച്ചുതുറക്കുംമുന്നേ ഫ്രഞ്ച് താരത്തെ നിഷ്പ്രഭനാക്കി. മികച്ച എയ്‌സുകള്‍ക്ക് പേരുകേട്ട സോംഗക്കെതിരെ ആദ്യസെര്‍വ്വ് പോയിന്റുകള്‍ നേടിയാണ് നദാല്‍ മേല്‍കൈനേടിയത്. സെമിയില്‍ ഷാപോവാലോവാണ് നദാലിന്റെ എതിരാളി.
അനായാസമായിരുന്നു ജോക്കോവിച്ചിന്റെ ജയം. സ്റ്റിസ്റ്റിപാസ്സിനെ നേരിട്ടുകള്‍ക്കുള്ള സെറ്റുകള്‍ക്ക് 6-1,6-2 എന്ന നിലയില്‍ തോല്പിച്ചാണ് ടോപ്പ് സീഡ് ജോക്കോവിച്ച് സെമിയില്‍ കടന്നത്. ബള്‍ഗേറിയയുടെ ദിമിത്രോവാണ് എതിരാളി. മികച്ച എയ്‌സുകളുതിര്‍ത്തും ഒറ്റ ഡബിള്‍ ഫോള്‍ട്ടുകള്‍ പോലും വരുത്താതെ മുന്നേറിയ സെര്‍ബിയന്‍ സൂപ്പര്‍താരം 4 തവണ എതിരാളിയുടെ സര്‍വ് ബ്രേക്ക് ചെയ്തു.
നദാലിനെതിരെ കളിക്കാന്‍ ഷാപ്പോവലോവാണ് കളത്തിലിറങ്ങുന്നത്. ശക്തനായ ഗേണ്‍ മോണ്‍ഫില്‍സിനെ 6-2,6-2നാണ് ഷാപ്പാവലോവ് തോല്്പ്പിച്ചത്. ജോക്കോവിച്ചിനെതിരെ സെമിയിലിറങ്ങുന്ന ദിമിത്രോവ് മറികടന്നത് ചിലിയുടെ സി.ഗാരിനെയാണ.് ആദ്യസെറ്റ് 6-2ന് ദിമിത്രേവ് പെട്ടന്ന് പിടിച്ചെടുത്തെങ്കിലും രണ്ടാം സെറ്റില്‍ ഗാരിന്‍ ശക്തമായി മടങ്ങിവന്നു. എന്നാലൊടുവില്‍ ടൈബ്രേക്കറിലേക്ക് നീങ്ങിയ സെറ്റ് 7-5ന് ദിമിത്രോവിന് മുന്നില്‍ അടിയറവച്ചു. രണ്ടു സെമിഫൈനലുകളും ഇന്നു നടക്കും. വിജയികള്‍ കിരീടത്തിനായി പാരീസ് നഗരത്തില്‍ നാളെ ഏറ്റുമുട്ടും.















