ടോക്കിയോ: ലോകത്തെന്നും പുതുമകള്‍ക്കും ലാളിത്യത്തിനും മാതൃകയാകാറുള്ള ജപ്പാന് വീണ്ടും വാര്‍ത്തകളില്‍.ഒളിമ്പിക്സില്‍ കായികതാരങ്ങള്‍ക്ക് നല്കാനിരിക്കുന്ന മെഡലുകളെല്ലാം ഈ-വേസ്റ്റില്‍ നിന്നുണ്ടാക്കുമെന്ന് ഈ വര്‍ഷമാദ്യം ജപ്പാന് അറിയിച്ചിരുന്നു.അത് നടപ്പാക്കിക്കൊണ്ടാണ് ജപ്പാന് മാതൃകയായിരിക്കുന്നത്.
രാജ്യത്തെ മുഴുവന്‍ ഈ-വേസ്റ്റുകളിലെ ലോഹഭാഗങ്ങളില്‍ നിന്നുമാണ് മെഡലുകള്ക്കാവശ്യമായ അസംസ്കൃത വസ്തുക്കള്‍ വേര്തിരച്ചെടുത്തത്.ഇതിന്റെ ഭാഗമായി മുന്‍സിപ്പാലിറ്റി അധികൃതര്‍ 47,500 ടണ്‍ ഈ-വേസ്റ്റുകളാണ് ശേഖരിച്ചത്. ഇതില്‍ മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്, ഡിജിറ്റല്‍ ക്യാമറകള്‍, ഡിജിറ്റല്‍ ഡയറികളെന്നിവയാണ് ഉള്‍പ്പെട്ടത്.കഴിഞ്ഞ വര്‍ഷം നവംബറില്‍ത്തന്നെ ഇവ ശേഖരിച്ച് തരംതിരിച്ചിരുന്നു.
ഇലട്രോണിക്സ് മാലിന്യങ്ങളില്‍ നിന്ന് മാത്രം 30.3കിലോഗ്രാം സ്വര്‍ണ്ണം,4100 കിലോ വെള്ളി, 2700 കിലോ വെങ്കലം എന്നിവ ലക്ഷ്യമിട്ടിരുന്നത് 90 ശതമാനവും കിട്ടുകയും ചെയ്തു. ലോക അത്ലറ്റിക്സ് മാമാങ്കത്തിനായുള്ള മുഴുവന്‍ മെഡലുകളും തയ്യാറാക്കിയതായി ജപ്പാന് ഒളിമ്പിക്സ് അസോസിയേഷന് അറിയിച്ചു.















