ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗിലെ നാലാം ഘട്ടമത്സരങ്ങള്‍ക്ക് ഇന്നും നാളെയും വിസില്‍ മുഴങ്ങും. ഇന്ന് നടക്കുന്ന രണ്ടുമത്സരങ്ങളില്‍ ബാഴ്‌സലോണ ചെക് റിപ്പബ്ലിക്കിലെ സ്റ്റാര്‍ ക്ലബ്ബായ സ്ലാവിയാ പ്രാഗിനെയും സെനിത് ആര്‍ബി ലീസിസിനേയും നേരിടും. നാളെ നടക്കുന്ന പോരാട്ടങ്ങളില്‍ ലിവര്‍പ്പൂളും നാപ്പോളിയും ചെല്‍സിയും ഇന്റര്‍ മിലാനും കളത്തിലിങ്ങുകയാണ്.
ഗ്രൂപ്പ് ഏഫിലെ പോരാട്ടത്തില്‍ ബാഴ്‌സലോണ നേരിടുന്നത് സ്ലാവിയ പ്രാഗിനെയാണ്. ഇരുവരും ഏറ്റുമുട്ടിയതില്‍ എന്നും മുന്‍തൂക്കം ബാഴ്‌സക്കു തന്നെയായിരുന്നു. നിലവില്‍ 3 കളികളിലില്‍ നിന്ന് രണ്ട് ജയവും ഒരു സമനിലയുമായി 7 പോയിന്റുകളാണ് ബാഴ്‌സക്കുള്ളത്. ഒരു സമനില മാത്രമുള്ള പ്രാഗ് ആകെയുള്ള നാലു ടീമുകളില്‍ അവസാനക്കാരനാണ്.
18 അംഗ ടീമിനെ പ്രഖ്യാപിച്ചതില്‍ മെസ്സിക്കൊപ്പം, അഗ്യൂറോയും പീക്വേയും റാക്കിറ്റിച്ചും വിദാലും അണിനിരക്കുകയാണ്. പരിക്കുമൂലം സുവാരസ് വിട്ടുനില്‍ക്കുമ്പോള്‍ ടൊഡീബോ,ആര്‍തര്‍ എന്നിവര്‍ റിസര്‍വ്വ് ബഞ്ചിലുമാണ്. ചെക് ഫുട്‌ബോളര്‍ ഓഫ് ദ ഇയറായ തോമസ് സൂസേക്കിലും മധ്യനിരയിലെ ജോസഫ് ഹ്യൂബറിലുമാണ് പ്രതീക്ഷ.
നാളെ ഗ്രൂപ്പ് ഇ യില്‍ ലിവര്‍പ്പൂളിനും നാപ്പോളിക്കും മത്സരങ്ങളുണ്ട്. ഒപ്പം ചെല്‍സിയും വലന്‍സിയയും ഗ്രൂപ്പ് എച്ചിലെ നാലാം കളികള്‍ക്കിറങ്ങുന്നു. ലിവര്‍പ്പൂളിന്റെ എതിരാളി ഗെന്‍കും നാപ്പോളിയുടെ എതിരാളി റെഡ് ബുള്ളുമാണ്. വലന്‍സിയ ലില്ലെയേയും ലയണ്‍ ബെന്‍ഫിക്കയോടും പോരാടാനിറങ്ങും.
ചെല്‍സി- അജാക്‌സ് പോരാട്ടവും ഇന്റര്‍ മിലാന്‍ -ഡോട്ട്മുണ്ട് പോരാട്ടങ്ങളും ആരാധകരെ കാത്തിരിക്കുകയാണ്. ഇരുടീമുകളും 3 കളികളിലായി ഒരോ തോല്‍വികളേറ്റുവാങ്ങി 6 പോയിന്റുകളുമായിട്ടാണ് നിലയുറപ്പിച്ചിരിക്കുന്നത്.















