മുംബൈ: ഐപിഎല്ലില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ബിസിസിഐ ഒരുങ്ങുന്നു. പവര്‍ പ്ലെയര്‍ എന്ന പേരിലാണ് പുതിയ പരിഷ്‌ക്കാരത്തിന് ഒരുങ്ങുന്നത്. ഇതുപ്രകാരം ടി20 മത്സരങ്ങളില്‍ ടീമുകള്‍ക്ക്് ഒരു കളിക്കാരനെ ഏതുഘട്ടത്തിലും പകരക്കാരനായി ഇറക്കാം.
പവര്‍ പ്ലെയര്‍ എന്ന പുതിയ രീതിയില്‍ ഒരു ടീമിന് ബാറ്റ്‌സ്മാനായോ ബൗളറായോ ഏതു ഘട്ടത്തിലും ഗ്രൗണ്ടിലിറക്കി കളിപ്പിക്കാം. പുതിയ പരീക്ഷണത്തിന് ബിസിസിഐ തത്വത്തില്‍ അംഗീകാരം നല്‍കിയിരിക്കുകയാണ്. ഐപിഎല്‍ ഭരണസമിതി യോഗത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാകും തീരുമാനം.
പവര്‍ പ്ലെയര്‍ രീതിയില്‍ വരുന്ന മറ്റൊരു മാറ്റം 11 അംഗ ടീമിന് പകരം 15 പേരെയാണ് തീരുമാനിക്കുക എന്നതാണ്.അതു പ്രകാരം കളിക്കുന്ന 11 പേരെക്കൂടാതെ പ്രത്യേക സാഹചര്യത്തില്‍ ബാക്കി ഇരിക്കുന്ന 4 പേരിലാര്‍ക്കും പകരക്കാരനായി ഇറങ്ങാം.ഫുട്‌ബോളില്‍ കളിക്കാരെ മടക്കിവിളിക്കുംപോലെ പകരക്കാരന്‍ കയറും.വിക്കറ്റ് വീഴും മുറയ്‌ക്കാണ് ഇറങ്ങേണ്ടത്.ബൗളറാണെങ്കില്‍ ഓവര്‍ പൂര്‍ത്തിയാകുമ്പോഴേക്കും പന്തെറിയാനുമാകും.വരാനിരിക്കുന്ന മുഷ്താഖ് അലി ടി20 യിലാണ് പവര്‍ പ്ലെയര്‍ സംവിധാനം ആദ്യം പരീക്ഷിക്കാന്‍ പോകുന്നത്.
ഇംഗ്ലണ്ടില്‍ അടുത്തവര്‍ഷമാദ്യം നടപ്പാക്കാനിരിക്കുന്ന ദ് ഹണ്ട്രഡ് ക്രിക്കറ്റിന്റെ വെല്ലുവിളി മറികടക്കാനാണ് ബിസിസിഐ പുതിയ കുട്ടിക്രിക്കറ്റ് പരീക്ഷണങ്ങള്‍ക്ക് ഒരുങ്ങുന്നത്.ആകെ 100 പന്തുകള്‍ ഒരു ടീം എറിയുന്ന രീതിയാണ് ഹണ്‍്രഡ് ക്രിക്കറ്റ്. അതില്‍ ഒരു ബൗളര്‍ക്ക് 5 പന്തുകളോ പരമാവധി 10 പന്തുകളോ ഒറ്റ വരവില്‍ എറിയാം.ഒരു ബൗളര്‍ക്ക് ഒരു കളിയില്‍ പരമാവധി എറിയാനാകുന്നത് 20 പന്തുകളായിരിക്കും.















