ലാഗോസ്: മതഭീകരകേന്ദ്രം റെയ്ഡ് ചെയ്ത് 259 അന്തേവാസികളെ നൈജീരിയന്‍ പോലീസ് മോചിപ്പിച്ചു. ക്രൂരമായ മര്‍ദ്ദനങ്ങളും പീഡനങ്ങളും സഹിച്ചാണ് കഴിഞ്ഞിരുന്നതെന്ന് അന്തേവാസികള്‍ പോലീസിനോട് പറഞ്ഞു.
മതഭീകരതക്കായി ഐസ് ഉള്‍പ്പടെയുള്ള ആഗോള ഭീകരന്മാര്ക്ക് വില്‍ക്കലാണ് ഇവരുടെ പ്രധാനപ്പെട്ട വരുമാനമാര്ഗ്ഗമെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. തുടര്‍ച്ചയായി കഴിഞ്ഞ സെപ്തംബര്‍ മുതല്‍ നടക്കുന്ന റെയ്ഡില്‍ ഇതുവരെ 1500 ലേറെ പ്പേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മോചിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.
ഒരു പ്രദേശിക ടിവി ചാനലാണ് ഞെട്ടിക്കു്ന്ന വാര്‍ത്ത പുറത്തുവിട്ടത്. 259 പേരില്‍ നിരവധി സത്രീകളും കുട്ടികളുമുണ്ടായിരുന്നു. ദിവസത്തില്‍ ഒരു നേരം മാത്രമാണ് എല്ലാവര്ക്കും ഭക്ഷണം നല്‍കിയിരുന്നതെന്നും കനത്ത ലൈംഗിക പീഡനം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടന്നിരുന്നെന്നും രക്ഷപെട്ടവര്‍ ചാനലിലൂടെ അറിയിച്ചു.
മതപരമായ പ്രാര്‍ത്ഥനകള്‍ നിര്‍ബന്ധിച്ചു ചെയ്യിക്കുകയും ആളുകളെ കൊല്ലുന്നതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്യുമായിരുന്നു എന്നും കുട്ടികള്‍ പറഞ്ഞു. അനൗപചാരികമായി നടക്കുന്ന വിവിധ സ്ഥാപനങ്ങളിലൂടെ ഇസ്ലാമിക ഭീകരവാദ ഗ്രൂപ്പുകള്‍ ആളുകളെ ചേര്‍ക്കുന്നതായും വിവരം ലഭിച്ചതിനനുസരിച്ചാണ് റെയ്ഡ് നടന്നത്.