ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും മികച്ച നേതാക്കളില്‍ ഒരാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് അമേരിക്കന്‍ ശതകോടീശ്വരനും നിക്ഷേപകനുമായ റേ ഡാലിയോ. ലോകരാജ്യങ്ങളെ ഒരുമിപ്പിച്ചതിന് പിന്നില്‍ നരേന്ദ്രമോദിയാണെന്നും റേ ഡാലിയോ പറഞ്ഞു.
ദരിദ്രരെയും സമ്പന്നരായ ബിസിനസുകാരെയും ഉള്‍പ്പെടെ ഒരുപോലെ സഹായിച്ചു കൊണ്ട് രാജ്യത്തെ ഒരുമിപ്പിച്ച് നിര്‍ത്തുന്ന പ്രവര്‍ത്തനങ്ങളാണ് മോദിയോടുള്ള ബഹുമാനം വര്‍ദ്ധിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാനസൗകര്യങ്ങളോടൊപ്പം അത്യാധുനിക ഡിജിറ്റല്‍ സാങ്കേതിക വിദ്യകളും നല്‍കിയാണ് മോദി ഇന്ത്യയുടെ ഭാവി സുരക്ഷിതമാക്കുന്നത്. ഇതിന്റെ മികച്ച ഉദാഹരണമാണ് സാധാരണ ജനങ്ങള്‍ക്കായി പത്ത് കോടി ശുചിമുറികള്‍ നിര്‍മ്മിച്ചു നല്‍കിയത്. ഇതുവഴി രോഗങ്ങള്‍ കുറയ്ക്കാനും ആയിരക്കണക്കിന് ജീവന് രക്ഷിക്കാന്‍ കഴിഞ്ഞു. സര്‍ക്കാരിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രശംസനിയമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള കാര്യപ്രാപ്തിയാണ് മോദിയ്ക്ക് വമ്പിച്ച ജനവിധി നേടിക്കൊടുത്തതെന്നും ഇത് മറ്റു രാജ്യങ്ങളില്‍ കണ്ടെത്താന്‍ പ്രയാസമുള്ള കാര്യമാണെന്നും ഡാലിയോ പറഞ്ഞു.
സൗദി അറേബ്യയിലെ റിയാദില്‍ നടന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഓര്ഗനൈസേഷന് (എഫ്ഐഐ) പരിപാടിയില്‍ പ്രധാനമന്ത്രി മോദിയുടെ മുഖ്യപ്രഭാഷണത്തിന് ശേഷം സംസാരിക്കവെയാണ് റേ ഡാലിയോ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ലോകത്തിലെ ഏറ്റവും വലിയ ഹെഡ്ജ് ഫണ്ടുകളിലൊന്നായ ഇന്‍വെസ്റ്റ്മെന്റ് കമ്പനിയായ ബ്രിഡ്ജ് വാട്ടര്‍ അസോസിയേറ്റ്സിന്റെ സ്ഥാപകനാണ് റേ ഡാലിയോ.