കര്‍ത്താര്‍പൂര്‍: ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ ആദ്യ ബാച്ച് ചരിത്രപരമായ കര്‍ത്താര്‍പൂര്‍ ഇടനാഴിയിലൂടെ പാകിസ്ഥാനിലേയ്ക്ക് പ്രവേശിച്ചു. ഗുരു നാനാക്കിന്റെ 550-ാം ജന്മവാര്ഷിക ദിനത്തിലാണ് ഇരുരാജ്യത്തെയും സിഖ് മതവിശ്വാസികള്‍ക്കായി കര്‍ത്താര്‍പൂര്‍ ഇടനാഴി സര്മിപ്പിച്ചത്.
അതേസമയം കര്‍ത്താര്‍പൂരില്‍ ഗുരുനാനാക്ക് സ്ഥാപിച്ച ഗുരുദ്വാര ദര്‍ബാര്‍ സാഹിബിലേയ്ക്ക് ഇന്ത്യന്‍ വിശ്വാസികള്‍ക്ക് പ്രവേശനം അനുവദിച്ചതില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്ഖാന് പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി അറിയിച്ചു.
ഇടനാഴി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാവര്ക്കും അദ്ദേഹം നന്ദിയറിയിച്ചു. കര്‍ത്താര്‍പൂര്‍ ഇടനാഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ ഗുരു ദര്‍ബാര്‍ സാഹിബ് ഗുരുദ്വാര സന്ദര്‍ശനം ഇനി സുഗമമാവും. കര്‍ത്താര്‍പൂര്‍ ഇടനാഴിയിലെ സംയോജിത ചെക്ക്പോസ്റ്റ് ആയിരക്കണക്കിന് വിശ്വാസികള്‍ക്ക് സേവനം നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം ജമ്മു കശ്മീരിലെ സിഖ് കുടുംബങ്ങള്‍ക്കും രാജ്യത്തുടനീളമുള്ള മറ്റ് സിഖുകാരെപ്പോലെ അവകാശങ്ങള്‍ വിനിയോഗിക്കാന്‍ കഴിയുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഗുരുനാനാക്കിന്റെ ജന്മദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പ്രത്യേകം നാണയവും പ്രധാനമന്ത്രി പുറത്തിറക്കി.
ഇന്ത്യയിലെയും പാകിസ്ഥാനിലെയും സിഖ് ആരാധനാലയങ്ങളെ ബന്ധിപ്പിക്കുന്നതാണ് കര്‍ത്താര്‍പൂര്‍ ഇടനാഴി.