തിരുവനന്തപുരം: അയോദ്ധ്യകേസ് വിധിയെ ബഹുമാനിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമൂഹത്തില്‍ അസ്വസ്ഥതയുണ്ടാക്കുന്ന പ്രതികരണങ്ങള്‍ ആരും നടത്താന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. വിധി പഠിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വിധിയുടെ പേരില്‍ സമൂഹത്തില്‍ അസ്വസ്ഥതകളും സംഘര്‍ശങ്ങളും വളര്‍ത്തുന്ന ഒരു നടപടിയോടും യോജിപ്പില്ലെന്നും എല്ലാവരും ഇക്കാര്യത്തില്‍ ആത്മസംയമനം പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
അയോദ്ധ്യ വിധിയുടെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് സംസ്ഥാനത്ത് ഉള്ളത്. ജനങ്ങള്‍ കൂടുതലായി എത്തുന്ന റെയില്‍വേ സ്റ്റേഷന്, ബസ്ന്റാന്റ് ചെക്ക് പോസ്റ്റ് എന്നിവിടങ്ങളിലടക്കം പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.