ന്യൂഡല്‍ഹി: സുപ്രീംകോടതി വിധിയെ പ്രശംസിച്ച് ജമാഅത്തെ ഇസ്ലാമി ഹിന്ദ് വൈസ് പ്രസിഡന്റ് മുഹമ്മദ് സലീം എഞ്ചിനീയര്‍. അയോദ്ധ്യ വിധി ആരുടേയും വിജയമോ പരാജയോ അല്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലിന്റെ വസതിയില്‍ ചേര്‍ന്ന ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സമത്വം ,സ്വാതന്ത്യം,നീതി,സമാധാനം, എന്നീ മൂല്യങ്ങള്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന വിധിയാണ് വന്നിരിക്കുന്നത്. ഇത്തരം മൂല്ല്യങ്ങളുമായി മുന്നോട്ട് പോകുന്നത് ഇന്ത്യയുടെ വിജയമാകുമെന്നും അദ്ദേഹം പറഞ്ഞു. അജിത് ഡോവലിന്റെ വസതിയില്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ 18 ഹിന്ദു ആചാര്യന്മാരും 12 മുസ്ലീം മതനേതാക്കളുമാണ് പങ്കെടുത്തിരുന്നത്.
ഇരുവിഭാഗം മതനേതാക്കളും സമാധാനം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി മോദി സര്‍ക്കാരുമായി സഹകരിക്കുമെന്ന് ചര്‍ച്ചയില്‍ അറിയിച്ചിരുന്നു.
ഇതിനായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന സുരക്ഷ നടപടികളുമായി സഹകരിക്കുമെന്നും രാജ്യ സുരക്ഷക്ക് മുന്‍ഗണന നല്‍കുമെന്നും മതനേതാക്കള്‍ അറിയിച്ചതായി ദേശീയ സുരക്ഷ ഏജന്‍സിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു.